HOME
DETAILS
MAL
ഡിഫ്തീരിയ: മലപ്പുറത്ത് കൂടുതല്‍ പേര്‍ക്ക് കൂടി പ്രതിരോധ കുത്തിവെപ്പ് നല്‍കും: മന്ത്രി ശൈലജ
backup
July 12 2016 | 10:07 AM
തിരുവനന്തപുരം: മലപ്പുറത്ത് ഡിഫ്തീരിയ രോഗം റിപ്പോര്‍ട്ട് ചെയ്തതിനാല്‍ കൂടുതല്‍ പേര്‍ക്ക് പേര്‍ക്ക് കൂടി പ്രതിരോധ കുത്തിവെപ്പ് നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ പറഞ്ഞു. കേരളത്തില്‍ എവിടെ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്താലും മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതില്‍ ചില ജില്ലകളില്‍ അന്ധവിശ്വാസമായ ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. വിവിധ മത സംഘടനകളും നേതാക്കളും പ്രതിരോധ കുത്തിവെപ്പിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സഹകരിക്കുന്നുണ്ടെന്നും മന്ത്രി ശൈലജ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."