ജില്ലാ ആശുപത്രി വളപ്പില്‍ ഇനി പച്ചക്കറികള്‍ വിളയും
വടക്കാഞ്ചേരി: ഓട്ടുപാറ ജില്ലാ ആശുപത്രി വളപ്പില്‍ ഇനി ജൈവപച്ചക്കറികള്‍ വിളയും തരിശായി കിടന്ന സ്ഥലത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്തു മണ്ണ് ഒരുക്കി വിവിധ ഇനം പച്ചക്കറിതൈകള്‍ നട്ടു.
ഡോക്ടര്‍മാരും ജീവനക്കാരും ആതുരശുശ്രൂഷകള്‍ക്കിടയിലും മണ്ണ് ഒരുക്കുന്നതിനും തൈകള്‍ നടുന്നതിനും സമയം കണ്ടെത്തി .ആശുപത്രി പരിസരം മാലിന്യങ്ങള്‍ ഒഴിവാക്കി ഹരിതാഭമാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പച്ചക്കറി കൃഷി തുടങ്ങിയത്.
400 ഗ്രോ ബാഗുകളിലായി ചീര, വെണ്ട, വഴുതന, വിവിധ ഇനംപയറുകള്‍, മുകളുകള്‍ എന്നിവയാണ് കൃഷി ചെയ്തത്. ഡോക്ടര്‍മാരും ജീവക്കാരും ഉള്‍പ്പെടെ മുപ്പതോളം പേര്‍ ചേര്‍ന്ന് ഓണത്തിന് വിളവെടുപ്പ് ലക്ഷ്യമിട്ടാണ് കൃഷി പരിപാലനം നടത്തുന്നത്.
വടക്കാഞ്ചേരി കൃഷി ഭവനില്‍ നിന്നാണ് തൈകള്‍ ലഭ്യമാക്കിയത് ആശുപത്രി സൂപ്രണ്ട് ഡോ.കെ ടി പ്രേമകുമാര്‍ ആദ്യ തൈനട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ.സുജയ അധ്യക്ഷയായി.ഡോ. ഹസീന, എല്‍, എച്ച്,ഐ ,ലിസമ്മ കുരുവിള സംസാരിച്ചു. ആര്‍ എം ഒ ഡോ.അനിത സ്വാഗതവും ജെ.പി എച്ച് എന്‍ എം ആര്‍ ശാന്ത നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."