നവാഗതരെ വരവേറ്റ് ദാറുറഹ്മ
തൊഴിയൂര്‍: പുതിയ അധ്യായന വര്‍ഷത്തെക്കുള്ള വിദ്യാര്‍ഥികളെ വരവേറ്റ് ദാറുറഹ്മ വാഫി കോളജ്. വാഫി എന്‍ട്രന്‍സ് പരീക്ഷയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം വിദ്യാര്‍ഥികളാണ് കോളജില്‍ പ്രവേശനം നേടിയത്.
നവാഗതര്‍ക്കായി കോളജ്് കമ്മിറ്റി സംഘംടിപ്പിച്ച പ്രവേശനോത്സവം സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി.എസ് തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം നിര്‍വഹിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് കൊടുക്കുകയും ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ കബീര്‍ വാഫി അധ്യക്ഷനായി.
വേദിയില്‍ സി.ടി.എം.ഒ.എ ട്രഷറര്‍ പി.ടി കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ കോളേജ്‌വൈസ് പ്രിന്‍സിപ്പല്‍ മഹ്‌റൂഫ് വാഫി ആശംസകളറിയിച്ചു സംസാരിച്ചു. തുടര്‍ന്ന് വാഫി എന്‍ട്രന്‍സ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ മഹ്ശൂഖിനെ സി.ടി.എം.ഒ.എ ട്രഷറര്‍ പി.ടി കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ ആദരിച്ചു.ശേഷം വേദിയില്‍ നവാഗതര്‍ക്കായി പ്രശസ്ത ട്രൈയിനര്‍ നിസാം അഹമ്മദ് മോട്ടിവേഷന്‍ ക്ലാസും നടത്തി.വേദിയില്‍ ദാറുറഹ്മ വാഫി കോളജ് അധ്യാപകന്‍മാരായ മുനീര്‍ വാഫി നൗഷാദ് റഹ്മാനി അബൂത്വാഹിര്‍ വാഫി അല്‍ത്താഫ് വാഫി സംബംന്ധിച്ചു.
ദാറുറഹ്മ മാനേജര്‍ സലീം പള്ളത്ത്് സ്വാഗതവും ദാറുറഹ്മ പ്രെഫസര്‍ ബഷീര്‍ മാസ്റ്റര്‍ നന്ദിയും ആശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."