HOME
DETAILS

തബ്‌ലീഗ് ജമാഅത്തുകാര്‍ വന്നതോടെ ഗുജറാത്തില്‍ കൊവിഡ് കാട്ടുതീ പോലെ പടര്‍ന്നു- വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി രൂപാണിയും

  
backup
May 31 2020 | 06:05 AM

national-cm-rupani-against-tablighi-jamaat-in-covid-spread-2020

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ തബ്‌ലീഗ് ജമാഅത്തുകാര്‍ക്കെതിരായ വിദ്വേഷ പ്രചാരണം തുടരുന്നു. തബ്‌ലീഗ് ജമാഅത്തുകാര്‍ വന്നതോടെയാണ് ഗുജറാത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായതെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പ്രതികരിച്ചു. ദ പ്രിന്റിന് നല്‍കിയ അഭിമുഖത്തിലാണ് രൂപാണിയുടെ പ്രതികരണം. കൊവിഡിന്റെ പേരില്‍ മുസ്‌ലിം സമൂഹം വേട്ടയാടപ്പെടുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം.

'കൊവിഡ് സംസ്ഥാനത്ത് എത്തിയതിന് ശേഷം ജാതിക്കും മതത്തിനും അപ്പുറം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കലായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. അതേസമയം, തബ്‌ലീഗ് ജമാഅത്തുകാര്‍ പ്രവേശിക്കുന്നത് വരെ സംസ്ഥാനത്ത് കൊവിഡ് ഇങ്ങനെ പടര്‍ന്നു പിടിച്ചിട്ടില്ലായിരുന്നു'- രൂപാണി പറഞ്ഞു.

'ജമാഅത്തില്‍ പങ്കെടുത്ത ആലുകള്‍ സംസ്ഥാനത്ത് പ്രവേശിച്ചതോടെ കൊവിഡ് ഒരു കാട്ടു തീ പോലെ പടര്‍ന്നു. ഡാറ്റ ഇതിന് തെളിവായുണ്ട്. കൊവിഡ് ബാധിതരുടെ ട്രാവല്‍ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ജമാഅത്തില്‍ പങ്കെടുത്തവരില്‍ നിന്നുള്ളതാണെന്ന് മനസ്സിലായത്. മാത്രമല്ല, ബഹുഭൂരിഭാഗം തബ്‌ലീഗ് പ്രവര്‍ത്തകരും അവരുടെ ട്രാവല്‍ ഹിസ്റ്ററി നല്‍കാന്‍ വിസമ്മതിച്ചു. അവര്‍ സര്‍ക്കാറിനോട് സഹകരിച്ചില്ല. അതിനാല്‍ ഞങ്ങള്‍ക്ക് അവര്‍ക്കെതിരെ നിയമ നടപടി കൊക്കൊള്ളേണ്ടി വന്നു'- രൂപാണി കൂട്ടിച്ചേര്‍ത്തു.

അഹമദാബാദ് നഗരത്തില്‍ മാത്രം 11,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 760 മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 75 ശതമാനവും തബ്‌ലീഗ് പ്രവര്‍ത്തകരില്‍ നിന്ന് പടര്‍ന്നതാണെന്നാണ് രൂപാണി വാദിക്കുന്നത്. എന്നാല്‍ ഇത് ന്യൂനപക്ഷങ്ങളെ വേട്ടയാടാനായി ഉപയോഗിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  6 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  6 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  7 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  7 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  8 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  8 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  10 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  10 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  10 hours ago