HOME
DETAILS
MAL
സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിത്തുടങ്ങും: സമയവിവരപ്പട്ടിക ഇങ്ങനെ
backup
May 31 2020 | 10:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വിസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് ട്രെയിന്‍ യാത്രകള്‍ പുനരാരംഭിക്കുന്നത്.
ട്രെയിനുകളുടെ സമയക്രമം സംബന്ധിച്ച പട്ടിക റെയില്‍വേ പുറത്തുവിട്ടുണ്ട്. ടിക്കറ്റുകള്‍ ഓണ്‍ലൈനായും തെരഞ്ഞെടുത്ത കൗണ്ടറുകള്‍ വഴിയും ബുക്ക് ചെയ്യാം. മാസ്ക് ധരിച്ചെത്തുന്നവര്‍ക്കേ ടിക്കറ്റ് നല്‍കൂ.ഞായറാഴ്ചകളില്‍ ടിക്കറ്റ് കൗണ്ടര്‍ തുറക്കില്ല.
നാളെ മുതല്‍ പുനരാരംഭിക്കുന്ന ട്രെയിനുകളുടെ വിവരങ്ങള്‍
- തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 5.45ന് പുറപ്പെടും. ഉച്ചക്ക് 1.45ന് മടക്ക ട്രെയിന്‍ കോഴിക്കോട്ട് നിന്ന് പുറപ്പെടും( എല്ലാ ദിവസവും)
- തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന് പകല്‍ 2.45ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). മടക്ക ട്രെയിന്‍ കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 4.50 ന് (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ).
- തിരുവനന്തപുരംലോകമാന്യ തിലക് (06346): തിരുവനന്തപുരത്ത് നിന്ന് പകല്‍ 9.30ന് . മടക്ക ട്രെയിന്‍ ലോക്മാന്യ തിലകില്‍നിന്ന് പകല്‍ 11.40ന് (എല്ലാദിവസവും).
- എറണാകുളം ജങ്ഷന് നിസാമുദീന്‍ മംഗള എക്സ്പ്രസ് (02617): എറണാകുളത്തുനിന്ന് പകല്‍ 1.15ന് . മടക്ക ട്രെയിന്‍ നിസാമുദീനില്‍നിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും)
- എറണാകുളം ജങ്ഷന് നിസാമുദീന്‍ (തുരന്തോ) എക്സ്പ്രസ് (02284): എറണാകുളത്തുനിന്ന് ചൊവ്വാഴ്ചകളില്‍ രാത്രി 11.25ന് . മടക്ക ട്രെയിന്‍ ശനിയാഴ്ചകളില്‍ നിസാമുദീനില്‍നിന്ന് രാത്രി 9.35ന്.
- തിരുവനന്തപുരം സെന്‍ട്രല്‍ എറണാകുളം ജങ്ഷന് (06302): പ്രതിദിന പ്രത്യേക ട്രെയിന്‍ തിങ്കളാഴ്ച പകല്‍ 7.45 മുതല്‍ സര്‍വീസ് ആരംഭിക്കും.
- എറണാകുളം ജങ്ഷന് തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിന്‍ പകല്‍ 1 ന്
- തിരുച്ചിറപ്പള്ളി നാഗര്‍കോവില്‍ (02627): പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് തിങ്കളാഴ്ച പകല്‍ 6 മുതല്‍ സര്‍വീസ് ആരംഭിക്കും. മടക്ക ട്രെയിന്‍ പകല്‍ 3 ന് നാഗര്‍കോവിലില്‍ നിന്ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."