വിഷം കലര്‍ന്ന മത്സ്യം: ജില്ലയില്‍ പരിശോധന ശക്തമാക്കി
കല്‍പ്പറ്റ: വിഷം കലര്‍ത്തിയ മത്സ്യം ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ട് വരുന്ന സംഭവം വയനാട്ടിലും ഭക്ഷ്യ സുരക്ഷാ ആരോഗ്യ വിഭാഗങ്ങള്‍ സംയുക്തമായി പരിശോധന ആരംഭിച്ചു. കല്‍പ്പറ്റയില്‍ നഗരസഭാ മത്സ്യ മാര്‍ക്കറ്റില്‍ ഡപ്യൂട്ടി ഫുട് സേഫ്റ്റി കമ്മിഷണര്‍ അനൂപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. എന്നാല്‍ മായം കലര്‍ന്ന മത്സ്യം കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിയിലെ മാര്‍ക്കറ്റിലും സമാനമായ രീതിയില്‍ പരിശോധന നടത്തിയിരുന്നു. ചില്ലറ വില്‍പ്പന കേന്ദ്രത്തില്‍ വില്‍പ്പനക്കായി വച്ച മത്സ്യത്തില്‍ നിന്നും സാമ്പിള്‍ പരിശോധനക്കായി എടുത്തു. പിന്നീട് ബൈപ്പാസിന് സമീപത്തെ മൊത്ത വിതരണ കേന്ദ്രത്തിലും സംഘം പരിശോധിച്ചു. സാമ്പിള്‍ കോഴിക്കോടുള്ള ലാബില്‍ നിന്നാണ് പരിശോധിക്കുന്നത് രണ്ട് ദിവസത്തിന് ശേഷമെ പരിശോധന ഫലം വരികയുള്ളു കഴിഞ്ഞ ദിവസവും കല്‍പ്പറ്റയില്‍ പരിശോധന നടത്തിയിരുന്നെങ്കിലും വിഷം കലര്‍ന്ന മത്സം കണ്ടെത്തിയിരുന്നില്ല വരും ദിവസങ്ങളിലും പരിശോധന നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ അഭിനന്ദിക്കുന്നത് കാണാമായിരുന്നു. എന്നാല്‍ വയനാട്ടില്‍ പരിശോധനയ്ക്ക് സൗകര്യമില്ലാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട് രാസവസ്തുക്കള്‍ കണ്ടെത്താനായി ഉപയോഗിക്കുന്ന സ്റ്റിക്ക് വയനാട്ടില്‍ ലഭ്യമല്ല ഇതാണ് കോഴിക്കോട് ലാബിനെ ആശ്രയിക്കാന്‍ കാരണം. കല്‍പ്പറ്റ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബദറുദ്ധീനും സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."