സഊദിയിൽ മരണ സംഖ്യ ഉയരുന്നു; ഇന്ന് മരണപ്പെട്ടത് 23 പേർ, 1877 പുതിയ രോഗികൾ, 3559 പേർക്ക് രോഗ മുക്തി
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 23 പേർ മരിച്ചതായും 1877 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 3599 രോഗികളാണ് രോഗ മുക്തി നേടിയത്. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി റിയാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 503 ആയും വൈറസ് ബാധിതർ 85261 ആയും ഉയർന്നിട്ടുണ്ട്.
#الصحة تعلن عن تسجيل (1877) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (23) حالات وفيات رحمهم الله، وتسجيل (3559) حالة تعافي ليصبح إجمالي عدد الحالات المتعافية (62,442) حالة ولله الحمد. pic.twitter.com/4erUyDy9ep
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) May 31, 2020
ഇവരിൽ 22316 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. 381 രോഗികൾ അതീവ ഗതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 3599 രോഗികളാണ് രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 62442 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."