തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ 'അമ്മയും കുഞ്ഞും' ബ്ലോക്ക് ഉടനെന്ന് മന്ത്രി
തൃക്കരിപ്പൂര്‍: താലൂക്ക് ആശുപത്രിയില്‍ പുതുതായി 'അമ്മയും കുഞ്ഞും' ബ്ലോക്ക് സ്ഥാപിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. പഴയകാലത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രസവങ്ങള്‍ നടന്നിരുന്നു. അന്ന് ഒരു നഴ്സ് ഉണ്ടായാല്‍ പ്രസവമെടുക്കുന്നതായിരുന്നു രീതി . എന്നാല്‍ ഇന്ന് അത് മാറി. ഇന്ന് ഗൈനാക്കോളജി ഡോക്ടര്‍മാര്‍ തന്നെ വേണം. ഇന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലോ പ്രസവം എടുക്കുന്ന സംവിധാനം കുറവാണ്.
ഗര്‍ഭിണികളെ പ്രവേശിപ്പിക്കാന്‍ താലൂക്ക് ആശുപത്രികളില്‍ പ്രത്യേക ബ്ലോക്ക് തന്നെ ആവശ്യമാണ്. തങ്കയം താലൂക്ക് ആശുപത്രിയില്‍ മുന്‍ കാലങ്ങളില്‍ നിരവധി പ്രസവങ്ങള്‍ നടന്നതായി അറിയാന്‍ കഴിഞ്ഞു. അതിനാല്‍, എന്‍.ആര്.എച്ച്.എം സ്കീമില്‍ ഉള്‍പ്പെടുത്തി അമ്മയും കുഞ്ഞും ബ്ലോക്ക് ഉടനെ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ തങ്കയം ആശുപത്രിയില്‍ പ്രത്യേക ബ്ലോക്ക് തന്നെ പണിതു നല്‍കിയിരുന്ന വാര്‍ത്ത 'സുപ്രഭാതം' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെയാണ് 'അമ്മയും കുഞ്ഞും' ബ്ലോക്ക് സ്ഥാപിക്കുമെന്ന് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."