മാനവിക സൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്ന് മദീന പാഷന് ഉജ്ജ്വല തുടക്കം
കാസര്‍കോട്: ഭീകരതക്കും തീവ്രവാദത്തിനുമെതിരേ മാനവിക സൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്ന് മദീന പാഷന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിനു തുടക്കം. കഴിഞ്ഞ ദിവസം വൈകുന്നേരം മാലിക്ദീനാര്‍ മഖാം സിയാറത്തോടെയാരംഭിച്ച സമ്മേളനം തളങ്കര ഹുദൈബിയ്യയില്‍ കെ.എസ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്മാന് ത്വാഖാ അഹമ്മദ് മൗലവി അധ്യക്ഷനായി.
മഖാം സിയാറത്തിനു കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്കി. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര് പ്രാര്‍ഥന നടത്തി. ഖാസി ത്വാഖ അഹമ്മദ് മൗലവി പതാക ഉയര്‍ത്തി. താജുദ്ദീന് ദാരിമി, മജീദ് ബാഖവി, എം.സി ഖമറുദ്ധീന്, മെട്രോ മുഹമ്മദ് ഹാജി, എ.ജി.സി ബഷീര്‍, ചെര്‍ക്കള അഹമ്മദ് മുസ്ലിയാര്, ഇ.പി ഹംസത്തു സഅദി, പി.എസ് ഇബ്രാഹിം ഫൈസി, അബ്ദുല്ല ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി, സുഹൈര്‍ അസ്ഹരി സംസാരിച്ചു.
കാസര്‍കോട് ടൗണ്‍ഹാളില്‍ ഇന്നലെ നടന്ന ഗ്രാന്റ് അസംബ്ലിയില്‍ രാജ്യത്തിന്റെയും സമുദായത്തിന്റെയും പുരോഗതി ജീവിത ദൗത്യമായി ഏറ്റെടുത്ത് നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പ്രതിജ്ഞ ഏറ്റു ചൊല്ലി. ശേഷം നടന്ന ഒന്നാം സെഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. സലാം ഫൈസി പേരാല്‍ അധ്യക്ഷനായി. അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ വിഷയം അവതരിപ്പിച്ചു. രണ്ടാം സെഷന് അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷനായി.
സമ്മേളനത്തോടനുബന്ധിച്ച് മാലിക് ദീനാര്‍ പള്ളി മുറ്റത്ത് നടന്ന മജ്ലിസുന്നൂറും ഖുതുബാ സംഗമവും സമസ്ത ജില്ലാ മുശാവറ അംഗം അബ്ദുല്‍ സലാം ദാരിമി ഉദ്ഘാടനം ചെയ്തു. ബദ്റുദ്ധീന്‍ ചെങ്കള അധ്യക്ഷനായി. മുഹ്യുദ്ദീന്‍ മൗലവി, നജ്മുദ്ധീന്‍ തങ്ങള്‍ അല്‍ ഹൈദ്രൂസി, അലിയാര് തങ്ങള്‍, സിറാജുദ്ധീന് തങ്ങള്‍, എന്‍.പി.എം ജലാലുദ്ധീന്‍ തങ്ങള്‍, സൈഫുദ്ധീന്‍ തങ്ങള്‍, അബൂബക്കര്‍ തങ്ങള്‍ ഹൈദ്രോസി, എം.എസ്.എ പൂക്കോയ തങ്ങള്‍, ഹുസൈന് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
സമ്മേളനത്തിനു സമാപനം കുറിച്ച് ഇന്നു പ്രകടനവും പൊതുസമ്മേളനവും നടക്കും. വൈകുന്നേരം മൂന്നിനു കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാരംഭിക്കുന്ന പ്രകടനം തളങ്കര ഹുദൈബിയ്യ നഗറില്‍ സമാപിക്കും. ശേഷം നടക്കുന്ന പൊതുസമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് താജുദ്ദീന് ദാരിമി പടന്ന അധ്യക്ഷനാവും. റഹ്മത്തുല്ല ഖാസിമി മുത്തേടം, സത്താര്‍ പന്തല്ലൂര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."