'എന്റെ ഒപ്പ് ഇങ്ങനെയല്ല', കോണ്‍ഗ്രസ് പുറത്തുവിട്ടത് വ്യാജം; ആരോപണം തള്ളി യെദ്യൂരപ്പയും ബി.ജെ.പിയും
ബംഗളുരു: ബി.ജെ.പി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008 09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായി വെളിപ്പെടുത്തിയ ഡയറിയിലെ കയ്യക്ഷരവും ഒപ്പും വ്യാജമെന്ന് ബിജെപി. യെദ്യുരപ്പയുടെ യഥാര്‍ത്ഥ കയ്യക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും കര്‍ണാടക ബി.ജെ.പി ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു.
കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറി പേജില്‍ ഉള്ളത് വ്യാജമെന്നും കോണ്‍ഗ്രസ് മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും സമയം നഷ്ടപ്പെടുത്തുകയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
കാരവന്‍ മാഗസിനാണ് യെദ്യൂരപ്പയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി വീതവും ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങിന് 100
കോടിയും, എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നല്‍കിയതായി യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു.
നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി രൂപ നല്‍കിയതായും കാരവന്‍ മാഗസിന്‍ പുറത്തുവിട്ട തെളിവുകളില്‍ പറയുന്നുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ ജഡ്ജിമാര്‍ക്ക് 250 കോടിയും അഭിഭാഷകര്‍ക്ക് 50 കോടിയും നല്‍കിയതായും ഡയറിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."