മാധ്യമപ്രവര്‍ത്തകര്‍ക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാന്‍ ഒരുങ്ങി മൈക്രോസോഫ്റ്റ്
വാഷിങ്ടണ്‍: കരാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാന്‍ ഒരുങ്ങി സോഫ്റ്റ്വെയര് രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ്. എം.എസ്.എന്‍ വെബ്സൈറ്റിന് വേണ്ടിയാണ് യാന്ത്രികസംവിധാനം ഉപയോഗിക്കുന്നത്. മാധ്യമപ്രവര്‍ത്തകരാണ് വെബ്സൈറ്റിന് വേണ്ടി സ്റ്റോറികള്‍, തലക്കെട്ട്, ചിത്രം എന്നിവ തെരഞ്ഞെടുത്തുകൊണ്ടിരിക്കുന്നത്. 50ഓളം കരാര്‍ ജീവനക്കാര്‍ക്ക് ഇതോടെ ജോലി നഷ്ടമാകുമെന്നാണ് വിവരം. സ്ഥിരം ജോലിക്കാരായ മാധ്യമപ്രവര്‍ത്തകര്‍ തുടരുമെന്നുമാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിസിനസ് വിലയിരുത്തലിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ പറയുന്നു.
ഇനിമുതല്‍ കൃത്രിമബുദ്ധി സ്റ്റോറി തെരഞ്ഞെടുക്കുക, തലക്കെട്ട് നല്‍കുക, ചിത്രം തെരഞ്ഞെടുക്കുക എന്നീ വാര്‍ത്താനിര്‍മാണ ചുമതലകള്‍ നിര്‍വഹിക്കുമെന്നാണ് വിവരം. മൈക്രോസോഫ്റ്റ് നടത്തിയ പതിവ് മൂല്യനിര്‍ണയത്തിലാണ് ഈ തീരുമാനം.
കൊവിഡ് മഹാമാരി മൂലമാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതെന്നും കമ്പനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."