HOME
DETAILS

നഗര നരകങ്ങള്‍

  
backup
April 15 2017 | 23:04 PM

city-hell-story-sunday-spm

ഉണ്ണി പൊലിസ് അയാളുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഉണ്ടാകാറുള്ള ചില സംഭവങ്ങള്‍ ആരോടും പറയരുതെന്ന മുഖവുരയോടെ എന്നോട് പറയാറുണ്ട്. യൂസുഫുല്‍ ഇസ്‌ലാമിന്റെ കാര്യവും 'ഉണ്ണി പൊലിസ്' പറഞ്ഞതങ്ങനെയാണ്. പക്ഷേ എത്ര ശ്രമിച്ചിട്ടും യൂസുഫുല്‍ ഇസ്‌ലാം എന്റെ മനസില്‍ തടവുചാടുകയാണ്. ഉണ്ണി പൊലിസ് ഇതുവരെ പറഞ്ഞതൊന്നും ഇരുചെവി അറിഞ്ഞിട്ടില്ല. പക്ഷേ യൂസുഫുല്‍ ഇസ്‌ലാമിനെക്കുറിച്ച് എനിക്കു പറയാതിരിക്കാനാവുന്നില്ല ഉണ്ണി പൊലിസ്.
നിങ്ങളെന്ത് നിയമനടപടികള്‍ സ്വീകരിച്ചാലും എനിക്ക് പറഞ്ഞേയൊക്കൂ...
ബംഗാളില്‍ നിന്നൊരു ജോലിതേടിയാണ് യൂസുഫുല്‍ ഇസ്‌ലാം ഞാനും ഉണ്ണി പൊലിസുമൊക്കെ വസിക്കുന്ന നഗരത്തിലെത്തിയത്. ഒരുറുമ്പിനെപോലും നോവിക്കാന്‍ ധൈര്യമില്ലാത്തവന്‍...
അവന്റെ മുഖത്ത് അങ്ങനെ നിഷ്‌കളങ്കതയുടെ കൈയൊപ്പ് ദൈവം ജന്മാനാചാര്‍ത്തി കൊടുത്തിട്ടുണ്ട്.
അവനെ കണ്ടപ്പോഴേ ഉണ്ണി പൊലിസിനു അവനിലൊരു നിരപരാധിത്വം മണത്തു...
ഈ കാലത്ത് നിരപരാധികളേയും. പൊലിസിന് ശിക്ഷിക്കേണ്ടി വരും.
രാഷ്ട്രീയക്കാര്‍ ഒറ്റുകൊടുക്കുന്നര്‍. ജനങ്ങള്‍ കൊണ്ടുവന്ന് തരുന്നവര്‍...
അങ്ങനെ ജനം സ്റ്റേഷനില്‍ എത്തിച്ചതാണ് യൂസുഫുല്‍ ഇസ്‌ലാമിനെയും .
സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോള്‍ തന്നെ അവന്റെ ശരീരത്തില്‍ അവിടവിടെയായി ജനത്തിന്റെ മര്‍ദനമുദ്രകള്‍ കരുവാളിപ്പായി ഉണ്ടായിരുന്നു. സ്‌റ്റേഷനില്‍ വന്നയുടനെ അവനാവശ്യപ്പെട്ടത് ഇരിക്കാനൊരു കസേരയാണ്...
ജനമത്രയേറെ പെരുമാറിയിരുന്നു അവനെ...
അവന്‍ ചെയ്തത് സ്‌കൂള്‍ വിട്ടുവരികയായിരുന്ന ഒരു കുട്ടിക്ക് മിഠായികൊടുത്തതാണ്
അതവന്റെ അനിയത്തിയുടെ ഛായയുള്ള ഒരു പെണ്‍കുട്ടിയായിരുന്നു...
ഈ വിവരം ജനത്തോട് പറഞ്ഞെങ്കിലും അവരൊന്നുമത് ചെവിക്കൊണ്ടില്ല.
ഈ സമയം കൊണ്ട് അവനെ കുട്ടികളെ പിടുത്തക്കാരനാക്കിയിരുന്നു.
ചെറിയകുട്ടികളുള്ള പൊലിസുകാര്‍ കത്തുന്നനോട്ടവുമായി പെ ാള്ളിക്കുന്ന നാല് വര്‍ത്തമാനം പറയാമെന്ന് കരുതി അവന്റെ അടുത്തേക്ക് ചെന്നെങ്കിലും മുഖത്തെ നിഷ്‌കളങ്കത കണ്ട് അവരൊക്ക മൗനരാകുകയായിരുന്നു. സ്റ്റേഷനില്‍ വന്നപ്പോള്‍ മുതല്‍ കരയുകയാണ് അവന്‍...
അപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അവന്റെ ആഹാരത്തോടുള്ള അവഗണയും.
ബംഗാളില്‍ പാചകംചെയ്ത ഭക്ഷണം വരെ വരുത്തി കൊടുത്തെങ്കിലും അവനതൊന്നും കഴിയിച്ചില്ല.
അവന്റെ നിരപരാധിത്വമാരെങ്കിലും തിരിച്ചറിയുമോ...?
അടക്കിനിര്‍ത്താനാകാത്ത ആകാംക്ഷയെ ശമിപ്പിക്കാനായി ഞാന്‍ ഉണ്ണി പൊലിസിനോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് അറിയും. ദൈവമെന്നാണ്...
'ഇന്ന് ഡ്യൂട്ടിയിലുള്ളവരൊക്കെയാണ്. ഇടിയന്മാരാ' എന്നു പറഞ്ഞ് എന്റെ മുന്നില്‍ നിന്ന് ഉണ്ണി പൊലിസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്‌തെങ്കിലും അതാരും അറ്റന്‍ഡ് ചെയ്യുന്നുണ്ടായിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  7 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  12 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  12 hours ago