സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാര്‍ക്കിങ് ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി. എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ.ശ്രീനിവാസ റാവുവാണ് പത്രക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. കൂടാതെ എയര്‍പോര്‍ട്ടിന്റെ ഔഗ്യോഗിക ഫേസ്ബുക്ക് പേജിലും പത്രക്കുറിപ്പിന്റെ കോപ്പി സഹിതം മലയാളത്തില്‍ ഇക്കാര്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ രൂപം...
എയര്‍പോര്‍ട്ടിലെ പാര്‍ക്കിംഗ് ഫീ എപ്രില്‍ ഒന്നുമുതല്‍ നവീകരിച്ചതായി കാണിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ തികച്ചും തെറ്റായ പ്രചാരണമാണെന്ന് പൊതുജനങ്ങളെ അറിയിച്ചുകൊള്ളുന്നു. മേല്‍പ്പറഞ്ഞ സന്ദേശങ്ങള്‍ തെറ്റാണെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ സ്ഥിരീകരിക്കുന്ന പത്രക്കുറിപ്പ് ഇതോടൊപ്പം കാണാം.
അതോറിറ്റിയുടെ കീഴിലുള്ള എല്ലാ എയര്‍പ്പോര്‍ട്ടുകള്‍ക്കും ഒരുപോലെ ബാധകമായ പാര്‍ക്കിംഗ് നിയമങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ കോര്‍പ്പറേറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനാണ് അധികാരമുള്ളത്. പുതിയ പാര്‍ക്കിംഗ് പോളിസിയുടെ ടെന്‍ഡറിങ്ങിന്റെ പ്രാരംഭപ്രവര്‍ത്തികള്‍ നടന്നുവരുന്നു. അത് അന്തിമരൂപത്തിലെത്താനും പ്രാവര്‍ത്തികമാക്കാനും ആറുമാസത്തോളമെടുത്തേക്കാം. ആയതിനാല്‍ തെറ്റിദ്ധാരണാജനകമായ മറ്റു വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."