ഹീര സാമ്പത്തിക തട്ടിപ്പ്: പ്രാഥമിക റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിക്ക് കൈമാറി
കോഴിക്കോട്: ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള ഹീരഗ്രൂപ്പിന്റെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. അടുത്ത ദിവസങ്ങളില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തും. പരാതിക്കാര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ഉണ്ടെങ്കില്‍ ഇവരെയും കൂടി അന്വേഷണത്തിന്റെ ഭാഗമാക്കുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഹൈദരബാദ് ആസ്ഥാനമായ ഹീര ഗ്രൂപ്പ് മലബാറിലെ വിവിധ ജില്ലകളില്‍ നിന്നായി 25 കോടിയോളം രൂപയാണ് തട്ടിയത്. പലിശക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ പ്രവാസി മലയാളികളാണ് ഏറെയും വഞ്ചിക്കപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 19നാണ് ചെമ്മങ്ങാട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത്. ആദ്യ ഘട്ടത്തില്‍ കേസിന്റെ അന്വേഷണ ചുമതല ചെമ്മങ്ങാട് പൊലിസിനായിരുന്നു. 200 ലേറെ പേര്‍ ഇരകളായ കോടികളുടെ തട്ടിപ്പായതിനാല്‍ കേസ് ഉടന്‍ പ്രത്യേക സംഘത്തിന് വിടണമെന്നാവശ്യപ്പെട്ട് ഹീര വിക്റ്റിംസ് ഫോറം സംസ്ഥാന പൊലിസ് മേധാവിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."