ജീവനൊടുക്കുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് വിഡിയോ അയച്ച യുവാവ് മരിച്ച നിലയില്‍
കൊട്ടാരക്കര: സമൂഹമാധ്യമങ്ങളിലൂടെ ആത്മഹത്യാ മുന്നറിയിപ്പ് നല്കിയ യുവാവ് മരിച്ച നിലയില്‍. വാളകം രാജി ഭവനില്‍ രാജേഷിനെ (28) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് രാജേഷിന്റെ ഭാര്യാ പിതാവ് തുളസീധരന്‍പിള്ളയെ പൊലിസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: ടാക്സി ഡ്രൈവറായ രാജേഷും ഭാര്യ വീണയും തുളസീധരന്‍പിള്ളയും അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം ബന്ധുവീട്ടില്‍ പോയിരുന്നു. മടങ്ങുംവഴി കാറിനുള്ളില്‍ തുളസീധരന്‍പിള്ളയും രാജേഷും വഴക്കിടുകയും തുളസീധരന്‍പിള്ള രാജേഷിനെ മര്‍ദിക്കുകയും ചെയ്തു. രാജേഷ് ഫോണില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തുകയും രാജേഷിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, മുഖത്ത് പരുക്കേറ്റിരുന്ന രാജേഷ് ചികിത്സ തേടാതെ ആശുപത്രിയില്‍ നിന്നു പോകുകയായിരുന്നു.
ഭാര്യാ പിതാവ് തന്നെ മര്‍ദിച്ചതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നു കാട്ടി ഇയാള്‍ സുഹൃത്തുക്കള്‍ക്ക് വിഡിയോ സന്ദേശം അയച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."