HOME
DETAILS
MAL
ചക്കവിരുന്നൊരുക്കി കൂളിയാട് ഗവ. സ്കൂള്‍
backup
June 30 2018 | 07:06 AM
കുന്നുംകൈ: കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ മേന്മകള് കുട്ടികളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കൂളിയാട് ഗവ. ഹൈസ്കൂളില്‍ ഒരുക്കിയ ചക്കവിരുന്ന് ശ്രദ്ധേയമായി. ഉച്ചഭക്ഷണത്തിന് ചക്ക മൊളിഷ്യം, ചക്കക്കുരു തോരന്‍, ചക്ക ചിപ്സ്, ചക്ക പായസം അടക്കം ഗംഭീര സദ്യയാണ് നല്‍കിയത്. ചക്ക മഹോത്സത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചക്ക വിഭവ പ്രദര്‍ശനത്തില്‍ ചക്ക കൊണ്ടുള്ള ബിരിയാണി, പുട്ട്, ദോശ, ജാം, ഹല്‍വ ചക്കയപ്പം, ചക്ക സ്ക്വാഷ്, ലഡു തുടങ്ങി 200ഓളം മൂല്യവര്‍ധിത ഉല്പന്നങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
പ്രദര്‍ശനം കയ്യര്‍ ചീമേനി കൃഷി ഓഫിസര്‍ ബി. സുഷ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് ടി.വി ഗോവര്‍ദ്ധനന്റെ അധ്യക്ഷനായി. ചന്ദ്രന്, ഉഷ, സുരേഷ് കുമാര്‍, ഗണേശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."