HOME
DETAILS
MAL
സഊദിക്കെതിരെ വീണ്ടും ഹൂതി ഡ്രോൺ ആക്രമണം; തകർത്തതായി അറബ് സഖ്യ സേന
backup
June 01 2020 | 13:06 PM
റിയാദ്: സഊദി അറേബ്യക്കെതിരെ യമനിലെ ഇറാൻ അനുകൂല ഹൂതികളുടെ ആക്രമണ ശ്രമം. രണ്ടു ഡ്രോണുകളാണ് സഊദിക്കെതിരെ പറന്നെത്തിയത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം വിഫലമാക്കിയതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലികിയാണ് സഊദിക്കെതിരെ നടത്തിയ ഡ്രോൺ ആക്രമണം ലക്ഷ്യം കാണും മുമ്പ് തന്നെ തകർക്കാൻ കഴിഞ്ഞതായി വെളിപ്പെടുത്തിയത്. അബഹ മേഖലയിലെ ഖമീസ് മുശൈതിലെ ജനവാസ മേഖലകൾ ലക്ഷ്യമാക്കുമായിരുന്നു ഡ്രോണുകൾ പറന്നെത്തിയത്.
ഹൂതികൾ തുടർച്ചയായി വെടിനിർത്തൽ ലംഘനം നടത്തുകയാണെന്നും 24 മണിക്കൂറിനിടെ 241 തവണ വെടിനിർത്തൽ ലംഘനം നടത്തിയതായും അദ്ദേഹം ആരോപിച്ചു. 800 സൊമാലിയക്കാരെ യമനിലേക്ക് സഊദി കടത്തിയതായ ഹൂതികളുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."