പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനലിന് ഹരിത ട്രൈബ്യൂണലിന്റെ അനുമതി
കൊച്ചി: പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍.പി.ജി ഇറക്കുമതി ടെര്‍മിനലിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി. ഇന്ത്യന്‍ ഓയിലിന് പ്രസ്തുത പ്രൊജക്ടുമായി മുന്നോട്ടു പോകാന്‍ 2016 ഓഗസ്റ്റ് രണ്ടിന് നല്കിയ അനുമതി സ്ഥിരീകരിച്ചു കൊണ്ടുള്ള ഉത്തരവാണ് കഴിഞ്ഞ 13ന് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചത്. ഓഗസ്റ്റ് രണ്ടിലെ ട്രൈബ്യൂണല്‍ ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ചു നടക്കുന്ന പ്രതിഷേധ സമരങ്ങളെ തുടര്‍ന്ന് 2017 ഫെബ്രുവരി 15 മുതല്‍ എല്‍.പി.ജി ടെര്‍മിനലിന്റെ നിര്‍മാണ പ്രവൃത്തികള്‍ സ്തംഭിച്ചിരിക്കുകയായിരുന്നു.
നിര്‍ദിഷ്ട ടെര്‍മിനലിന്റെ നിര്‍മാണ പ്രവൃത്തിയുമായി മുന്നോട്ടു പോകാന്‍ ഇന്ത്യന്‍ ഓയിലിന് യാതൊരുവിധ നിരോധനമോ തടസങ്ങളോ ഇല്ലെന്ന് പ്രഖ്യാപിക്കുന്നതാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പുതിയ ഉത്തരവെന്ന് ഇന്ത്യന്‍ ഓയില്‍ കേരള സ്റ്റേറ്റ് തലവനും ജനറല്‍ മാനേജറുമായ പി.എസ് മണി അറിയിച്ചു. കേരളത്തില്‍ 5400 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."