കോടതിയെ പോലും സര്‍ക്കാര്‍ ആദരിക്കുന്നില്ല: ഉമ്മന്‍ ചാണ്ടി
തൃശൂര്‍: ഒരു സര്‍ക്കാരിന് എത്രമാത്രം തരംതാഴാമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അടാട്ട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ബാങ്ക് പിരിച്ചുവിടരുതെന്ന കോടതി ഉത്തരവ് മറികടക്കാനാണ് അധികാരം ഉപയോഗിച്ച് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തത്. കോടതിയെ പോലും ആദരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ നിരാഹാരമനുഷ്ഠിക്കുന്ന അനില്‍ അക്കര എം.എല്‍.എയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ശരിയായ മുഖം ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുകയാണ്. മാതൃകാപരമായി പ്രവര്‍ത്തിച്ചിരുന്ന ബാങ്ക് ഭരണസമിതിയെ എന്തിനു വേണ്ടിയാണ് ഒഴിവാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ഭരണസമിതി പിരിച്ചുവിടുമ്പോള്‍ ചെയ്യേണ്ട സാമാന്യമര്യാദ പോലും സര്‍ക്കാര്‍ കാണിച്ചിട്ടില്ല. പിരിച്ചുവിട്ട് അഞ്ചു ദിവസം കഴിഞ്ഞിട്ടും ഉത്തരവിന്റെ പകര്‍പ്പ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."