സഊദിയില്‍ ഗ്രീന്‍ കാര്‍ഡിന് പ്രതിവര്‍ഷ ഫീസ് 14,200 റിയാല്‍
റിയാദ്: സഊദിയില്‍ വിദേശികള്‍ക്കായി പ്രഖ്യാപിച്ച ഗ്രീന്‍ കാര്‍ഡ് സിസ്റ്റത്തിനുള്ള പ്രതിവര്‍ഷ ഫീസ് 14,200 റിയാലെന്ന് റിപ്പോര്‍ട്ട്.
വിദേശികള്‍ക്ക് നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും നല്കുന്ന ഗ്രീന്‍ കാര്‍ഡ് നിയമം ബന്ധപ്പെട്ട വകുപ്പുകള്‍ തയാറാക്കിവരികയാണ്. നിലവില്‍ സഊദി പൗരന്മാര്ക്ക് മാത്രമായുള്ള ചില സേവനങ്ങള്‍ ഗ്രീന്‍ കാര്‍ഡ് ഉടമകളായ വിദേശികള്‍ക്ക് ലഭ്യമാകും.
ഇഖാമയും പെന്‍ഷനും ലഭിക്കും. വീടുകളും റിയല്‍ എസ്റ്റേറ്റുകളും സ്വന്തമാക്കുന്നതിനും തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയായ സാനിദും ഇവര്‍ക്ക് പ്രയോജനപ്പെടുത്താനാകും. സ്വതന്ത്രമായി തൊഴില്‍ മാറുന്നതിനും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നതിനും ഗവണ്മെന്റ് സ്കൂളുകളില്‍ വിദ്യാഭ്യാസം നേടുന്നതിനും അവസരമുണ്ടണ്ടാകും.
ബന്ധുക്കള്‍ക്ക് ഫാമിലി വിസയും വിസിറ്റ് വിസയും ഇഷ്യൂ ചെയ്യുന്നതിനും റീ-എന്‍ട്രി വിസ സ്വയം നേടുന്നതിനും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് കഴിയുമെന്നാണ് വിവരം.
എന്നാല്‍ വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിന് വലിയ തോതിലുള്ള കടമ്പകള്‍ കടക്കേണ്ടണ്ടി വരുമെന്ന് ശൂറാ കൗണ്‍സില്‍ ധന കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. ഫഹദ് ബിന്‍ ജുമുഅ പറഞ്ഞു. വാണിജ്യ, നിക്ഷേപ മന്ത്രാലയം അടക്കം വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്നാണ് ഗ്രീന്‍ കാര്‍ഡിന് അര്‍ഹതയുള്ളവരെ നിര്‍ണയിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."