നാട്ടില്പോകാന് സൗകര്യം ഒരുക്കണം: കൊല്ലത്ത് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി
കൊല്ലം: നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
നീണ്ടകര, ശക്തികുളങ്ങര മല്‍സ്യബന്ധന മേഖലകള്‍ കേന്ദ്രീകരിച്ച് ബോട്ടുകളില്‍ ജോലി ചെയ്യുന്ന നൂറിലേറെ തൊഴിലാളികളാണ് ഇന്നലെ രാവിലെ പത്തോടെ കലക്ടറേറ്റിന് സമീപം തോപ്പില്‍ക്കടവ് ഭാഗത്ത് പ്രതിഷേധവുമായി എത്തിയത്. ഒടുവില്‍ പൊലിസ് ലാത്തിവീശിയതോടെയാണ് പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിലവില്‍ ഇവര്‍ക്ക് ജോലി ഇല്ലാത്ത സാഹചര്യമാണ്.
കൂടാതെ ഈ മാസം ഒന്‍പതിന് ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ അടുത്തെങ്ങും ജോലികിട്ടാനുള്ള സാഹചര്യവുമില്ല. ഇതോടെയാണ് നാട്ടിലേക്ക് പോകാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റിന് സമീപം ഇവര്‍ പ്രതിഷേധവുമായി എത്തിയത്. കലക്ടറേറ്റിവ് മുന്നില്‍ സമരം നടത്താനായിരുന്നു ഇവര്‍ എത്തിയത്.
ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."