HOME
DETAILS

കേന്ദ്രമന്ത്രിയും എം.എല്‍.എയും മുന്‍ എം.പിയും എറണാകുളത്ത് വി.ഐ.പി പോരാട്ടം

  
backup
March 23 2019 | 01:03 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d

കൊച്ചി: സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അവസാന ലാപ്പില്‍ ചിത്രം മാറിമറിഞ്ഞ എറണാകുളത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കൂടി എത്തിയതോടെ പോരാട്ടം കൂടുതല്‍ ശ്രദ്ധേയമായി. മന്ത്രിയും എം.എല്‍.എയും മുന്‍എം.പിയും കളത്തിലിറങ്ങിയതോടെ എറണാകുളം ഏവരും ഉറ്റുനോക്കുന്ന വി.ഐ.പി മണ്ഡലമായി മാറി.
യു.ഡി.എഫ് ആധിപത്യമുള്ള മണ്ഡലമാണെങ്കിലും ഇടതുമുന്നണിയെയും സ്വീകരിച്ച ചരിത്രമുള്ള എറണാകുളത്ത് ഇടതുമുന്നണി ഇത്തവണ സ്വതന്ത്രരെ കൈവിട്ട് സ്വന്തം സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കാന്‍ അവസാനം തീരുമാനിക്കുകയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.പിയുമായ പി. രാജീവിന്റെ പേര് ആദ്യം തന്നെ പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് ഒരുപടി മുന്നില്‍ നടക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു.
രാജീവിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അനൗദ്യോഗികമായി തുടക്കം കുറിച്ചിരുന്ന സിറ്റിങ് എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.വി തോമസിന് അവസാന നിമിഷം സീറ്റ് നിഷേധിക്കപ്പെട്ടതോടെ എറണാകുളത്തെ യു.ഡി.എഫിന്റെ ചിത്രവും മാറി. ചുവരെഴുത്തും വികസനനേട്ടം എണ്ണിപ്പറഞ്ഞു ഫഌക്‌സുകളും സ്ഥാപിച്ചിരുന്ന തോമസിനു പകരം എറണാകുളത്തെ യുവ എം.എല്‍.എ ഹൈബി ഈഡനെ സ്ഥാനാര്‍ഥിയാക്കുന്നതിന് ഒരു ഘടകമായി മാറിയത് പി. രാജീവിന്റെ സ്ഥാനാര്‍ഥിത്വമായിരുന്നു. യുവാക്കള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന യുവനേതാവിനെ നേരിടാന്‍ കരുത്തനായ യുവനേതാവ് തന്നെ വേണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യമാണ് എറണാകുളത്ത്‌നിന്ന് തുടര്‍ച്ചയായി വിജയം നേടി പാര്‍ലമെന്റില്‍ എത്തിയിരുന്ന തോമസിനു വിനയായത്.


മികച്ച സ്ഥാനാര്‍ഥികളെ ലഭിച്ചതോടെ ഇരുമുന്നണികളും പ്രചാരണത്തില്‍ മുന്നേറി. സീറ്റ് നിഷേധിക്കപ്പെട്ടതിലുള്ള പ്രതിഷേധവുമായി കെ.വി തോമസ് പരസ്യമായി പൊട്ടിത്തെറിച്ചതോടെ ബി.ഡി.ജെ.എസിന് വാഗ്ദാനം ചെയ്തിരുന്ന സീറ്റ് മടക്കിവാങ്ങി ബി.ജെ.പിയും അവസാനനിമിഷം പടക്കളത്തിലെത്തി. പത്തനംതിട്ടയില്‍ മനസ് തട്ടിനിന്നിരുന്ന കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ തന്നെ എറണാകുളത്തേക്ക് നിയോഗിച്ചുകൊണ്ടാണ് ബി.ജെ.പി എറണാകുളത്ത് കരുത്ത് തെളിയിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.
അപ്രതീക്ഷിതമായാണ് ഹൈബി കടന്നുവന്നതെങ്കിലും പ്രചാരണത്തില്‍ മുന്‍പേനടന്ന ഇടതു സ്ഥാനാര്‍ഥി രാജീവിനൊപ്പം എത്താന്‍ കഴിഞ്ഞത് യു.ഡി.എഫ് ക്യാംപിന് ആശ്വാസമായി. പ്രമുഖ വ്യക്തികളെ കണ്ടും കലാലയങ്ങള്‍ സന്ദര്‍ശിച്ചും ആദ്യഘട്ടപര്യടനം പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണ് ഹൈബി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം ഭാര്യ അന്നയും മണ്ഡലത്തില്‍ ഹൈബിക്കൊപ്പം സജീവമായിട്ടുണ്ട്. കെ.വി തോമസ് നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എം.എല്‍.എ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഹൈബി ജനവിധി തേടുന്നത്്.
സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെ കഴിഞ്ഞതിനാല്‍ ഒരുവട്ടം മണ്ഡലത്തില്‍ പര്യടനം നടത്താനും കണ്‍വന്‍ഷനുകള്‍ വളരെവേഗം പൂര്‍ത്തീകരിക്കാനും കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി പി. രാജീവ്. 1967 ല്‍ വി.വി മേനോന് ശേഷം എറണാകുളത്ത്‌നിന്ന് പാര്‍ലമെന്റിലേക്ക് പോയവരെല്ലാം സ്വതന്ത്രചിഹ്നത്തില്‍ മത്സരിച്ചവരായിരുന്നു. രാജ്യസഭാംഗം എന്ന നിലയില്‍ മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാട്ടിയാണ് പി. രാജീവ് വോട്ട് ചോദിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ ഗ്രൂപ്പിന് അതീതമായി പാര്‍ട്ടിയെ കൊണ്ടുപോകാന്‍ കഴിഞ്ഞത് രാജീവിന് ഗുണകരമായി മാറിയിരിക്കുകയാണ്.


കെ.വി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ മത്സരിപ്പിക്കാമന്ന് ബി.ജെ.പി ആഗ്രഹിച്ച സീറ്റില്‍ അദ്ദേഹം എത്താതിരുന്നതിനെ തുടര്‍ന്ന് പലര്‍ക്കും നോട്ടമുണ്ടായിരുന്നു. ബി.ജെ.പിയിലേക്കു കൂറുമാറിയ കോണ്‍ഗ്രസ് നേതാവ് ടോം വടക്കനും മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണനും എറണാകുളത്ത് നോട്ടമിട്ടിരുന്നെങ്കിലും അവസാനം കണ്ണന്താനത്തെ മത്സരിപ്പിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. വളരെ വൈകി മണ്ഡലത്തിലേക്കെത്തിയ സ്ഥാനാര്‍ഥിയായതിനാലും എറണാകുളം പ്രവര്‍ത്തനമണ്ഡലമല്ലാത്തതിനാലും അല്‍ഫോണ്‍സിന് എന്‍.ഡി.എ മുന്നണി സംവിധാനം ചലിപ്പിക്കാന്‍ കൂടുതല്‍ കഷ്ടപ്പെടണം.
കേന്ദ്ര സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാട്ടിയാണ് ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് മേല്‍കൈയുള്ള എറണാകുളത്ത് കണ്ണന്താനം താമര ചിഹ്നത്തില്‍ ജനവിധി തേടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  8 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago