HOME
DETAILS
MAL
ട്രെയിന്‍ പാളം തെറ്റിയത് അട്ടിമറിയെന്ന് റെയില്‍വേ
backup
April 16 2017 | 01:04 AM
ന്യൂഡല്‍ഹി:ലഖ്നൗവില്‍ രാജ്യറാണി എക്സ്പ്രസ് പാളം തെറ്റാനുണ്ടായ സാഹചര്യം അട്ടിമറിയാണെന്ന് റെയില്‍വേ. അപകടമുണ്ടായ സ്ഥലത്ത് മൂന്നടി നീളത്തില്‍ പാളം മുറിച്ചുമാറ്റിയതാണ് അട്ടിമറിയാണെന്ന് ഉറപ്പിക്കാന്‍ കാരണം.
കഴിഞ്ഞ ഫെബ്രുവരി യില്‍ അള്‍ട്രാ സോണിക് ഫ്ളോഡിറ്റക്റ്റര് ഉപയോഗിച്ച് പരിശോധന നടത്തി പാളത്തില്‍ തകരാറില്ലെന്ന് കണ്ടെത്തിയിരുന്നു.
അതുകൊണ്ടുതന്നെ പാളം തകരാറിലാകാന്‍ സാധ്യത കുറവാണ്. രണ്ട് മാസം കൂടുമ്പോള്‍ പാളത്തില്‍ ഇത്തരം പരിശോധന നടത്താറുണ്ട്. അടുത്ത പരിശോധന ഈ മാസം 27ന് നടക്കാനിരിക്കുകയായിരുന്നു.
പാളം തെറ്റിയ രാജ്യറാണി എക്സ്പ്രസ് ഇതുവഴി കടന്നുപോകുന്നതിന് മുന്‍പ് അഞ്ച് ട്രെയിനുകള്‍ ഇതുവഴി കടന്നുപോയിട്ടുണ്ട്.
പാളത്തില്‍ അസ്വാഭാവികതയുണ്ടെങ്കില്‍ ലോക്കോ പൈലറ്റുമാര്‍ വിവരം നല്‍കേണ്ടതായിരുന്നുവെന്നും റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."