പ്രവാസികളെ സര്‍ക്കാരുകള്‍ തിരികെയെത്തിക്കണം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: വിദേശ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളെ സ്വന്തം നാടുകളിലെത്തിക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സംസ്ഥാനമാണ് ഇനി കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കെ.എം.സി.സിയുള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ പ്രത്യേക വിമാനത്തില്‍ ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. അനുമതി ലഭ്യമാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയവുമായും പ്രധാനമന്ത്രിയുടെ ഓഫിസുമായും മുഖ്യമന്ത്രിയുമായും സംസാരിക്കുന്നുണ്ട്. ഇതിനുള്ള അനുമതി എത്രയും പെട്ടെന്ന് നല്‍കണമെന്നും പ്രവാസികള്‍ക്ക് ആവശ്യമായ ക്വാറന്റൈന് സൗകര്യങ്ങള്‍ ഒരുക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."