മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്കു തുടക്കം
പറശ്ശിനിക്കടവ് (കണ്ണൂര്‍): ഉത്തര മലബാറിലെ ജലാശയങ്ങളെ കോര്‍ത്തിണക്കി നടപ്പാക്കുന്ന മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്കു തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം പറശ്ശിനിക്കടവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 325 കോടി രൂപാ ചെലവ് വരുന്ന പദ്ധതിക്കു സ്വദേശി ദര്‍ശന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വളപട്ടണം, കുപ്പം, പറശ്ശിനിക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണു മുഖ്യമന്ത്രി നിര്‍വഹിച്ചത്.
ടൂറിസം വികസനത്തിനു കുതിപ്പേകുന്ന പദ്ധതി റിവര്‍ ക്രൂയിസ് ടൂറിസം രംഗത്ത് ദക്ഷിണേന്ത്യയില്‍ ആദ്യമാണ്. നദീതീരങ്ങളിലെ പൈതൃകങ്ങളെയും കലാ-സാംസ്‌കാരിക സവിശേഷതകളെയും സംരക്ഷിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പദ്ധതിയാണിത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നദികള്‍, ജലാശയങ്ങള്‍, തീരപ്രദേശങ്ങള്‍, കലാരൂപങ്ങള്‍, പ്രകൃതിവിഭവങ്ങള്‍ തുടങ്ങിയ മലബാറിന്റെ ടൂറിസം സാധ്യതകള്‍ കോര്‍ത്തിണക്കിയതാണു പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."