ബസ് ചാര്‍ജ് വര്‍ധന പിന്‍വലിച്ചു: അന്തര്‍ജില്ല കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് നാളെ മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചു. പഴയ നിരക്ക് തന്നെ തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. കൂടാതെ മുഴുവന്‍ സീറ്റിലും ആളുകളെ അനുവദിക്കും. നാളെ മുതല്‍ കെ.എസ്.ആര്.ടി.സി സര്‍വിസ് തുടങ്ങും.2190 ഓര്‍ഡിനറി സര്‍വിസ് ഉള്ളത്. ആളുകളെ നിര്‍ത്തി യാത്ര അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് ലോക്ഡൌണിന്റെ പശ്ചാത്തലത്തിലാണ് ബസ് നിരക്ക് കൂട്ടിയത്.അതേസമയം സംസ്ഥാനത്ത് അന്തര്‍ജില്ലകളിലേക്കുള്ള പൊതുഗതാഗതം പുനരാരംഭിച്ചു. സംസ്ഥാനത്ത സ്വകാര്യ ബസ് സര്‍വീസുകളാണ് ഇന്ന് പുനരാരംഭിച്ചത്. അന്തര്‍ജില്ല കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് നാളെ പുനരാരംഭിക്കും.
തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമായിരിക്കും സര്‍വിസ്.ജൂണ്‍ എട്ടിന് ശേഷം മാത്രമേ ബസ് സര്‍വിസ് ആരംഭിക്കുവെന്നായിരുന്നു കെ.എസ്.ആര്.ടി.സി നേരത്തേ അറിയിച്ചിരുന്നു എന്നാല്‍ തിങ്കളാഴ്ച നടത്തിയ മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളത്തില്‍ എത്രയും വേഗം അന്തര്‍ ജില്ല ബസ് സര്‍വിസ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."