തൃത്താല ജി.എം.എല്‍.പി സ്‌കൂള്‍ ശതാബ്ദി ആഘോഷം വിപുലമായി നടത്തി
ആനക്കര: തൃത്താല ജി.എം.എല്‍.പി.സ്‌കൂള്‍ ശതാബ്ദി ആഘോഷവും പൂര്‍വ വിദ്യാര്‍ഥി സംഗമവും തൃത്താല ഗസ്റ്റ് ഹൗസ് അങ്കണത്തില്‍ നടന്നു. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് നൂറ് വര്‍ഷം പിന്നിടുന്ന വേളയില്‍ പൊതുവിദ്യാലയത്തെ സംരക്ഷിക്കാനുള്ള ജനകീയ സംരഭത്തിനും ഇതോടെ തുടക്കമായി.
ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം വി.ടി. ബല്‍റാം എം.എല്‍.എ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. പുഷ്പജ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് മുഖ്യാഥിതിയായി.
ലയണ്‍സ് ക്ലബും, അല്‍അമീന്‍ ട്രസ്റ്റും സംയുക്തമായി സ്‌കൂളിന് സംഭാവന നല്‍കിയ ജല ശുദ്ധീകരണി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ വിജയകുമാര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് വിദ്യാലയത്തിലെ മുന്‍ കാല അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. പ്രദീപ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.വി. ഹിളര്‍, എം.വി. ബിന്ദു, തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണകുമാര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദീപ, വാര്‍ഡ് അംഗങ്ങളായ അല്‍അമീന്‍, പ്രിയ, തൃത്താല എ.ഇ.ഒ വേണുഗോപാല്‍, തൃത്താല സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. മരക്കാര്‍, കെ.പി. ശ്രീനിവാസന്‍, സ്‌കൂള്‍ അധ്യാപിക സുബൈദ, എം.ടി.എ പ്രസിഡന്റ് ഫാത്തിമ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."