വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപിക്കുന്നു
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളിലാണ് കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്.
തിങ്കളാഴ്ച ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അസം, ത്രിപുര, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ രോഗവ്യാപനതോത് ഗണ്യമായി വര്‍ധിച്ചു. ത്രിപുരയില്‍ ഒരു ദിവസം 102 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അരുണാചല്‍പ്രദേശില്‍ വൈറസ് ബാധിതരുടെ എണ്ണം നാലില്‍നിന്നു 20ലേക്കു കുതിച്ചു. അസമിലാണ് രോഗവ്യാപനം ഏറ്റവും കൂടുതല്‍.
രാജ്യത്ത് കൊവിഡ് വ്യാപന തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായി അസം മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ രോഗികളുടെ എണ്ണം ഒരാഴ്ചയ്ക്കിടെ മൂന്നുമടങ്ങായി വര്‍ധിച്ചു. മെയ് 25 വരെ 526 രോഗികളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 1464 ആയി. തിങ്കളാഴ്ച മാത്രം 192 പേര്‍ക്കാണ് അസമില്‍ രോഗം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."