ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതിനെ ഓര്‍മപ്പെടുത്തി ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിച്ചു
കൊച്ചി: ക്രൂശിതനായ ക്രിസ്തു മരണത്തെ കീഴടക്കി ഉയര്‍ത്തെഴുന്നേറ്റതിനെ ഓര്‍മപ്പെടുത്തി ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിച്ചു. വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുനാള്‍ കര്‍മ്മങ്ങളും നടന്നു.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന ശുശ്രൂഷകളില്‍ ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികനായി. സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ രാവിലെ ഏഴിന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി നടന്നു.ഫോര്‍ട്ടുകൊച്ചി സാന്താക്രൂസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഉയര്‍പ്പ് ഞായര്‍ തിരുകര്‍മ്മങ്ങള്‍ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു.
ദിവസം രാവിലെ ആറിനും, ഏഴിനും, 8.30നും ദിവ്യബലി നടന്നു. ഞാറക്കാട് സെന്റ്‌ജോസഫ് പളളിയില്‍ പുലര്‍ച്ചെ മൂന്നിന് കോതമംഗലം രൂപതാ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ മുഖ്യകാര്‍മികത്വത്തിലായിരുന്നു ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ നടന്നത്.
കേരളത്തിലെ ക്രൈസ്തവ സഭകളുടെ പൊതു എക്യുമെനിക്കല്‍ വേദിയായ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച്‌സ് (കെ.സി.സി) മധ്യമേഖല സോണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ ഈസ്റ്റര്‍ ആഘോഷം നടത്തി.
സോണ്‍ പ്രസിഡന്റ് റവ. ജോണ്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ വൈ.എം.സി.എയില്‍ ചേര്‍ന്ന ജനകീയ ഈസ്റ്റര്‍ ആഘോഷം കെ.സി.സി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ റവ.ഡോ.ജേക്കബ് മണ്ണറപ്രായില്‍ കോര്‍ എപ്പിസ്‌ക്കോപ്പ ഉദ്ഘാടനം ചെയ്തു. കെ.സി.സി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കുരുവിള മാത്യൂസ്, വിവിധ സംഘടന ഭാരവാഹികളായ പി.ആര്‍. പത്മനാഭന്‍ നായര്‍, എം.എം.ഗിരി, അബ്ദുള്‍ റഷീദ് ഹാജി, ആചാര്യ കെ.വി.തമ്പി സ്വാമി, ഏലൂര്‍ ഗോപിനാഥ്, കുമ്പളംരവി, ഷക്കീല മറ്റപ്പള്ളി, കെ.എ.ജോണ്‍, ടി. കൊച്ചുജോര്‍ജ്, വി.ഡി. മജീന്ദ്രന്‍, എന്‍.എന്‍. ഷാജി, പി.ടി. ബാബു, സി. ചാണ്ടി, തോമസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ജീര്‍ണതയില്‍ നിന്ന് പുതുജീവനും, പിളര്‍പ്പിന്റേയും ഭിന്നതയുടെയും അവസ്ഥയില്‍നിന്ന് സമാധാനവും ഐക്യവും മാനവരാശിക്കു നല്‍കുന്ന പെരുന്നാളാണ് ഈസ്റ്റര്‍ എന്നും വിശ്വാസത്തിന്റേയും പ്രത്യാശയുടെയും നങ്കുരമാണ് ക്രിസ്തുനാഥന്റെ ഉയര്‍പ്പ് എന്നും ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌ക്കോപ്പ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."