ഭീകരാക്രമണ മുന്നറിയിപ്പ്; സി.ആര്.പി.എഫ് ക്യാംപുകളില്‍ സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സെന്‍ട്രല്‍ റിസര്‍വ് പൊലിസ് ഫോഴ്സിന് (സി.ആര്.പി.എഫ്) നേരെ ഭീകരാക്രമണം നടക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ്. തുടര്‍ന്ന് സി.ആര്.പി.എഫ് ക്യാംപുകളില്‍ സുരക്ഷ ശക്തമാക്കി.
തീവ്രവാദികളും സാമൂഹികവിരുദ്ധരും ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹിയിലും വടക്കന്‍ മേഖലയിലുമുള്ള എല്ലാ യൂനിറ്റുകളോടും സര്സന്നാഹങ്ങളോടും കൂടി സുരക്ഷ ഏര്‍പ്പെടുത്താനും വേണ്ടിടത്ത് അധിക സേനയെ നിയോഗിക്കാനും സി.ആര്.പി.എഫ് നേതൃത്വം ആവശ്യപ്പെട്ടു.
രഹസ്യാന്വേഷണ ഏജന്‍സികളുമായും പൊലിസുമായും അടുത്ത ബന്ധം പുലര്‍ത്തണമെന്നും വിവരങ്ങള്‍ യഥാസമയം സ്വീകരിക്കുന്നതിന് സ്വന്തം സ്രോതസുകള്‍ സജീവമാക്കുകയും ഉചിതമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."