ഇളവന്റെ കന്നി വിളവെടുപ്പില്‍ പെരുമാട്ടി
വണ്ടിത്താവളം : കന്നിമാരി, നന്ദിയോട്, പ്ലാച്ചിമട, മീനാക്ഷിപുരം എന്നീ പ്രദേശങ്ങളിലെ ഇരുപതേക്കര്‍ ഇളവന്‍ പന്തലുകളിലാണ് വിളവെടുപ്പിന് പാകമായിട്ടുള്ളത്.
വേനല്‍മഴയില്‍ വിത്തിറക്കിയ കര്‍ഷകരാണ് നിലവില്‍ വിളവെടുപ്പ് ആരംഭിച്ചിട്ടുള്ളത്. ഇളവന്റെ വിളവെടുപ്പ് ആരംഭിച്ചെങ്കിലും മീനാക്ഷിപുരം മാര്‍ക്കറ്റില്‍ വില്‍പനയില്‍ വിലയിലുള്ള കാര്യമായ മുന്നേറ്റമുണ്ടാകാത്തതിനാല്‍ കര്‍ഷകര്‍ പാലക്കാട് മാര്‍ക്കറ്റിലേക്കാണ് ഇളവന്‍ കയറ്റിവിടുന്നത്.
12-16 രൂപവരെയാണ് മീനാക്ഷിപുരത്തെ ഇളവന്റെ മാര്‍ക്കറ്റ് വില. പാലക്കാട് മാര്‍ക്കറ്റില്‍ ഇതിലും അധികമായതിനാലാണ് പാലക്കാട്ടിലെത്തിക്കുന്നതെന്ന് കര്‍ഷകനായ സേതു പറഞ്ഞു.
തമിഴ്‌നാട്ടില്‍ നിന്നും വാങ്ങിയ സങ്കരയിനം ഇളവനായതിനാല്‍ കണിവെള്ളരിയുടെ വലുപ്പത്തിലാണ് വളരുന്നത്.ഇവക്ക് കൂടുതല്‍ സ്വാദുള്ളതിനാല്‍ തൃശൂര്‍ മാര്‍ക്കറ്റില്‍ നല്ല ഡിമാന്റാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."