ന്യൂസിലന്‍ഡ് ഭീകരാക്രമണ ഇരകള്‍ക്കുള്ള ഫണ്ടിലേക്ക് സംഭാവന ഒഴുകുന്നു; ഇതുവരെ ലഭിച്ചത് 74 ലക്ഷം ഡോളര്‍
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിനിരയായവര്‍ക്ക് ഇതുവരെ ലഭിച്ചത് 74 ലക്ഷം യു.എസ് ഡോളറിന്റെ സാമ്പത്തികസഹായം. ഏകദേശം 50 കോടി രൂപയിലേറെ വരും ഇത്. givealittle.co.nz എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഭീകരാക്രമണ ഇരകള്‍ക്കു വേണ്ടി ഫണ്ട് ശേഖരിക്കുന്നത്. 91,000 ആളുകളാണ് ഇതുവരെ ഫണ്ടിലേക്കു സംഭാവനചെയ്തതെന്ന് ന്യൂസിലന്‍ഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഫണ്ടിലേക്കു സഊദി അറേബ്യയിലെ ശതകോടീശ്വരന്‍ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ 10 ലക്ഷം ഡോളര്‍ സംഭാവനചെയ്തു.
മാര്‍ച്ച് 15ന് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനിടെ ക്രൈസ്റ്റ് ചര്‍ച്ചിലെ ലിന്‍ലുഡ് പള്ളിയിലും അല്‍ നൂര്‍ പള്ളിയിലും ആസ്‌ത്രേലിയക്കാരനായ തീവ്രവംശീയവാദി നടത്തിയ വെടിവയ്പില്‍ മലയാളി യുവതിയടക്കം 50 പേരാണ് കൊല്ലപ്പെട്ടത്. 30ലധികം പേര്‍ക്കു പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ രാജ്യത്തെ ഒരുശതമാനം മാത്രം വരുന്ന മുസ്ലിം സമദായത്തോട് ന്യൂസിലന്‍ഡ് സര്‍ക്കാരും ജനതയും കാണിച്ച സഹാനുഭൂതിയും പിന്തുണയും ആഗോളതലത്തില്‍ പ്രശംസപിടിച്ചുപറ്റിയിരുന്നു. കൊല്ലപ്പെട്ടവരുടെ മയ്യിത്തുകള്‍ മറവുചെയ്യുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."