'ഇവളുടെ വളര്‍ച്ച കാണാന്‍ ഇനി അദ്ദേഹമില്ല, ജീവിതത്തിന്റെ ഇടനാഴികകളില്‍ ഇവളിനി തനിച്ചാണ്, നീതി വേണം' -കുഞ്ഞുമോളെ ചേര്‍ത്തു പിടിച്ച് വിങ്ങിപ്പോട്ടി റോക്‌സി ജോര്‍ജ് ഫ്‌ളോയിഡ് video
വാഷിങ്ടണ്‍: ആര്‍ത്തു പെയ്യുന്ന പ്രതിഷേധപ്പേമാരിയുടെ ആരവങ്ങളടങ്ങിയ ആ നിമിഷത്തില്‍ അവര്‍, റോക്‌സി ജോര്‍ജ്ജ് ഫോളോയിഡ് പറഞ്ഞു തുടങ്ങി. 'ഏറെയൊന്നും പറയാനില്ലെനിക്ക്'. കണ്ണീര്‍ ഘനീഭവിച്ച വാക്കുകള്‍ക്ക് പക്ഷേ വല്ലാത്തൊരു കരുത്തുണ്ടായിരുന്നു. ജനനം കൊണ്ട് മരണ ശിക്ഷ വിധിക്കപ്പെട്ട ഒരു വിഭാഗം, തങ്ങള്‍ക്കുമേല്‍ ചൊരിയപ്പെട്ട അധിക്ഷേപങ്ങളുടെ, അതിക്രമങ്ങളുടെ, അവഹേളനങ്ങളുടെ ഉലയില്‍ വേവിച്ചെടുത്ത കരുത്ത്.
'അദ്ദേഹം ഒരു നല്ല പിതാവായിരുന്നു. നല്ല മനുഷ്യനായിരുന്നു. പൊലിസിന്റെ കാലടിക്കുള്ളിള്‍ ഞെരിഞ്ഞു തീരേണ്ടവനായിരുന്നില്ല'- ആറു വയസ്സുകാരിയായ മകള്‍ ജിയാന്നയെ ചേര്‍ത്തു പിടിച്ച് റോക്‌സി പറഞ്ഞു തുടങ്ങി.
വൈകുന്നേരങ്ങളില്‍ വീട്ടിലെത്താറുണ്ടായിരുന്നു. കുടംബത്തോടൊപ്പം സമയം ചെലവിടാന്‍. ഇനി ജിയന്നയുടെ വൈകുന്നേരങ്ങള്‍ക്ക് വാത്സല്യമാവാന്‍ അവളുടെ പിതാവുണ്ടാവില്ല. പതിയെ പതിയെ അവള്‍ വളരുന്നത് അദ്ദേഹമൊരിക്കലും കാണില്ല. അവളുടെ കൈകള്‍ ചേര്‍ത്തു പിടിച്ച് പള്ളിയുടെ ഇടനാഴികകളിലൂടെ ഇനി അദ്ദേഹം ഒരിക്കലും നടക്കില്ല'- റോക്‌സി വിങ്ങിപ്പൊട്ടി.
അദ്ദേഹം അവളെ സ്‌നേഹിച്ചിരുന്നു. ഒരുപാടൊരുപാട് അവളെ സ്‌നേഹിച്ചിരുന്നു. ഞാനിവിടെ വന്നത് എന്റെ കുഞ്ഞുമോള്‍ക്കു വേണ്ടിയാണ്. എന്റെ ജോര്‍ജ്ജിനു വേണ്ടിയാണ്. അദ്ദേഹത്തിന് നീതി വേണം. അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് നിര്‍ബന്ധമായും നീതി വേണം. ആരെന്ത് ചിന്തിക്കുന്നു എന്നത് എനിക്ക് പ്രശ്‌നമല്ല. അദ്ദേഹത്തിന് നീതി വേണം'- കണ്ണീര്‍ കരുത്തായി ആ മാതാവ് പറഞ്ഞു.
ഫ്‌ളോയിഡിന്റെ കൊലക്കെതിരെയുള്ള പ്രതിഷേധത്തീ അമേരിക്കയില്‍ അലയടിക്കുകയാണ്. കാല്‍മുട്ടിനു താഴെ കരുത്ത് ഞെരിച്ചമര്‍ത്തിയാണ് അമേരിക്കന്‍ പൊലിസ് അദ്ദേഹത്തെ കൊന്നത്. സംഭവത്തിന്റെ ദൃശ്യങ്ങളോ# ലോകമാകെ പ്രചരിച്ചിരുന്നു. എനിക്ക് ശ്വാസം മുട്ടുന്നു എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."