തൂവെള്ളക്കടലായി കാസര്‍കോട് ആവേശത്തിരയിളക്കി മാലിക് ദീനാറിന്റെ മണ്ണില്‍ മദീന പാഷന് സമാപനം
കാസര്‍കോട്: മാനവിക ഐക്യത്തിന്റെ സന്ദേശമോതി എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍ തളങ്കര ഹുദൈബിയ്യയില്‍ നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. ചരിത്രമുറങ്ങുന്ന മാലിക് ദീനാറിന്റെ ചാരത്തൊരുക്കിയ ഹുദൈബിയ്യയില്‍ ആയിരക്കണക്കിനാളുകളാണ് സംഗമിച്ചത്. ഇന്നലെ വൈകുന്നേരം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാരംഭിച്ച പ്രകടനത്തില്‍ തൂവെള്ള വസ്ത്രധാരികളായ ആയിരങ്ങള്‍ അണിനിരന്നു. സമസ്തയുടെ പതാകയുമേന്തിയാണ് അച്ചടക്കത്തിന്റെ പടച്ചട്ടയണിഞ്ഞ വിദ്യാര്‍ഥിപടയണി ഹുദൈബിയ്യയിലേക്കു നീങ്ങിയത്. താജുദ്ദീന്‍ ദാരിമി, ഹാരിസ് ദാരിമി, സുഹൈര്‍ അസ്ഹരി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, ഹാദി തങ്ങള്‍, ഖലീലുല്‍ റഹ്മാന്‍ കാശിഫി തുടങ്ങിയവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.
തളങ്കര ഹുദൈബിയ്യയില്‍ നടന്ന പൊതുസമ്മേളനം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി അധ്യക്ഷനായി. ടി.കെ പൂക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഖാസി ത്വാഖാ അഹ്മദ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി.
മദീനാ പാഷന്‍ സുവനീര്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് നല്‍കി പ്രകാശനം ചെയ്തു. ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, പി.കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, സി.ടി അഹ്മദലി, സി.കെ.കെ മാണിയൂര്‍, അബ്ബാസ് ഫൈസി, സിദ്ദീഖ് നദ്‌വി, ചെങ്കള അബ്ദുല്ല ഫൈസി, കണ്ണൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ടി.പി അലി ഫൈസി, സ്വാലിഹ് മുസ്‌ലിയാര്‍, ഇബ്രാഹിം ഹാജി, അബ്ദുല്‍ റഹ്മാന്‍, മജീദ് ദാരിമി, അബ്ദുല്‍ ഖാദര്‍ മദനി, റശീദ് ഫൈസി, സലാം ഫൈസി, സിദ്ദീഖ് അസ്ഹരി, യൂനുസ് ഫൈസി, യൂനുസ് ഹസനി, സിദ്ദീഖ് ബെളിഞ്ചം, ഇസ് മായില്‍ മച്ചംപാടി, സിറാജ് ഖാസിലേന്‍, ബദ്‌റുദ്ദീന്‍, മുബാറക് ഹസൈനാര്‍ ഹാജി, ടി.കെ അബ്ദുല്ല ഫൈസി, അശ്‌റഫ് മിസ്ബാഹി, ഇര്‍ഷാദ് ബെദിര, പി.എച്ച് അസ്ഹരി, മൊയ്തു ചെര്‍ക്കള, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ലത്തീഫ് കൊല്ലമ്പാടി, മൂസഹാജി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സി.ഐ അബ്ദുല്‍ ഹമീദ്, എം.എ ഖലീല്‍, അബ്ദുല്ല മൗലവി, സഅദ് ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."