പമ്പയിലെ മണല്‍നീക്കം തീര്‍ത്തും നിയമവിരുദ്ധം; വന്‍കൊള്ളയാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പമ്പാത്രിവേണിയിലെ മണല്‍നീക്കം തീര്‍ത്തും നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ വന്‍ കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന്റെ മറവില്‍ ഏത് തട്ടിപ്പും കേരളത്തില്‍ നടക്കുമെന്ന് ഈ സര്‍ക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വനംവകുപ്പാണ് മണല്‍ നീക്കാന്‍ നിര്‍ദ്ദേശിക്കേണ്ടതെന്ന് മന്ത്രിസഭാ യോഗ തീരുമാനമുണ്ട്. മന്ത്രിസഭാ തീരുമാനം മറികടക്കാന്‍ ചീഫ് സെക്രട്ടറിയ്ക്കും ഡി.ജി.പിയ്ക്കും എന്താണ് അധികാരം. വനംവകുപ്പോ മന്ത്രിയോ സെക്രട്ടറിയോ അറിയാതെ എങ്ങനെ തീരുമാനമെടുത്തുവെന്നും ചെന്നിത്തല ചോദിച്ചു.
പമ്പയിലെ മണല്‍നീക്കം തടഞ്ഞു കൊണ്ട് വനംവകുപ്പ് സെക്രട്ടറി ഇന്ന് ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്ന് മണലെടുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം വനം സെക്രട്ടറിയുടെ ഉത്തരവില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതായാണ് സൂചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."