പ്രവാസിയുവാവ് ബഹ്റൈനില്‍ കോവിഡ് ബാധിച്ച് മരിച്ചു
മനാമ: കോവിഡ് ബാധിതനായി ബഹ്റൈനില്‍ ചികിത്സയിലായിരുന്ന ഒരു പ്രവാസിയുവാവ് മരണപ്പെട്ടതായി ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ മരണപ്പെട്ട വ്യക്തിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേ സമയം 37 വയസുള്ള ഒരു വിദേശിയാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ ഇദ്ദേഹത്തിന് മറ്റു ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായും മന്ത്രാലയം അറിയിച്ചു.
ഇതോടെ ബഹ്റൈനില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 20 ആയി. ഇതില്‍ 7 പേര് വിദേശികളും മറ്റുള്ളവര്‍ ബഹ്റൈന്‍ പൗരന്മാരുമാണ്.
ബുധനാഴ്ച പ്രാദേശിക സമയം 9 മണിക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് നിലവില്‍ 4884 പേരാണ് കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 9 പേരുടെ നില ഗുരുതരമാണ്.
അതേസമയം 7407 പേര് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. ബുധനാഴ്ച വരെ 330733 പേരിലാണ് രാജ്യത്ത് കോവിഡ് ടെസ്റ്റ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."