നിയന്ത്രണം ആര്.എസ്.എസിന്; ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നിരാശ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിയന്ത്രിക്കുന്നത് ആര്.എസ്.എസ് നേതൃത്വമായതോടെ ബി.ജെ.പി അണികളില്‍ നിരാശ.
അതുകൊണ്ടുതന്നെ ബി.ജെ.പി അണികളെ പൂര്‍ണമായി പ്രവര്ത്തനരംഗത്തെത്തിക്കാന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതാകട്ടെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുകയും ചെയ്യുന്നു.
തമ്മിലടിയും ഗ്രൂപ്പ് പോരും കാരണം സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതിനാല്‍ തന്നെ തിരുവനന്തപുരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ ഇതുവരെ ചുവരുകള്‍ എഴുതാനോ പോസ്റ്ററുകള്‍ പതിക്കാനോ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്ന കാര്യത്തിലും അവര്‍ക്ക് കാര്യമായ പുരോഗതിയുണ്ടാക്കാനായിട്ടില്ല.
പ്രചാരണത്തില്‍ ഇടത്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ബഹുദൂരം മുന്നേറിയപ്പോള്‍ പ്രധാന സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുപോലും ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."