നടന് പ്രിഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്നെത്തിയ ചലച്ചിത്ര പ്രവര്ത്തകന് കൊവിഡ്
തിരുവനന്തപുരം: നടന് പ്രിഥ്വിരാജിനും സംവിധായകന് ബ്ലസിക്കുമൊപ്പം ജോര്‍ദാനില്‍ നിന്ന് തിരിച്ചെത്തിയ ചലച്ചിത്ര പ്രവര്‍ത്തകനും കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ മെയ് 22 നാണ് ഇയാള്‍ കൊച്ചിയില്‍ ചലച്ചിത്ര സംഘത്തോടൊപ്പം വിമാനമിറങ്ങിയത്.
നടന് പ്രിഥ്വിരാജും സംവിധായകന് ബ്ലസിയും മറ്റു 28 പ്രവര്ത്തകരുമുണ്ടായിരുന്നുവെന്നാണ് വിവരം. ബെന്യാമിന്റെ പ്രശസ്തമായ നോവല്‍ ആടു ജീവിതത്തെ ആസ്പദമാക്കിയുളള സിനിമയുടെ ചിത്രീകരണത്തിനായിരുന്നു സംഘം ജോര്‍ദാനിലേക്കു പോയത്. ലോകത്ത് ലോക് ഡൗണ്‍ ആരംഭിച്ചതോടെ സംഘം ജോര്‍ദാനില്‍ കുടുങ്ങുകയായിരുന്നു. മാസങ്ങള്ക്കുശേഷമാണിവര് തിരിച്ചെത്തിയത്.
കേരളത്തില്‍ തിരിച്ചെത്തിയശേഷം താരങ്ങള്‍ സ്വകാര്യ കോറന്റൈനില്‍ പോവുകയായിരുന്നു. ഇതിനിടെയാണ് കൂട്ടത്തിലുണ്ടായിരുന്ന ഒരാളുടെ പരിശോധനാഫലം പുറത്തുവന്നിരിക്കുന്നത്. ഇതോടെ സംഘത്തിലുണ്ടായിരുന്നവരേയും ചലച്ചിത്രമേഖലയിലുണ്ടായിരുന്നവരുടെയും ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."