സിവില്‍ സര്‍വിസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം
മലപ്പുറം: കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയുടെ പൊന്നാനി സബ്സെന്ററില്‍ യു.പി.എസ്.സി 2018 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പ്രലിംസ് പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസുകള്‍ ജൂണ്‍ അഞ്ചിന് ആരംഭിക്കും. ആറു മാസം ദൈര്‍ഘ്യമുള്ള റഗുലര്‍ ക്ലാസും ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വീക്കെന്‍ഡ് ബാച്ചുമാണ് ആരംഭിക്കുന്നത്.
അപേക്ഷിക്കാനുള്ള അവസാന തിയതി: മെയ് 19. പ്രവേശനത്തിനുള്ള എഴുത്തുപരീക്ഷ മെയ് 21നു രാവിലെ 11ന് നടക്കും.
പരീക്ഷാഫലം 22ന് പ്രസിദ്ധീകരിക്കും. അപേക്ഷാ ഫോം 200 രൂപ ഫീസ് അടച്ചാല്‍ നേരിട്ട് ലഭിക്കും. ംംം.രരലസ.ീൃഴ ല്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഉപയോഗിക്കുന്നവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എു്യൂക്കേഷന് കേരളയുടെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന തരത്തില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നെടുത്ത 200 രൂപ ഡി.ഡി, 2 പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ എന്നിവ സഹിതം അപേക്ഷ തപാല്‍ മാര്‍ഗം അയക്കണം. അവസാന വര്‍ഷ ബിരുദപരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
വിലാസം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി-679573. ഫോണ്‍: 0494-2665489.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."