ചേനോളിയില്‍ സമാധാന ജീവിതം ഉറപ്പ് വരുത്തണം: മുനവ്വറലി ശിഹാബ് തങ്ങള്‍
പേരാമ്പ്ര: ചേനോളിയിലും സമീപപ്രദേശത്തും സമാധാന ജീവിതം ഉറപ്പു വരുത്താന്‍ അധികാരികള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. പേരാമ്പ്രയിലെ ചേനോളി പ്രദേശത്തു കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.എം നടത്തിയ അക്രമത്തില്‍ പരുക്കേറ്റവരെയും തകര്‍ക്കപ്പെട്ട വീടുകളും സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകളോടും മിണ്ടാപ്രാണികളോടും കാണിച്ച അക്രമത്തിന് ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.പയ്യോളി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ. കുത്സു ടീച്ചര്‍, മിസ്ഹബ് കീഴരിയൂര്‍, എം.പി നവാസ്, പി.ജി മുഹമ്മദ്, എസ്.കെ അസൈനാര്‍, ആവള ഹമീദ്, ആര്.കെ മുനീര്‍, വി.പി റിയാസ് സലാം, മൂസ കോത്തമ്പ്ര, ബഷീര്‍ വടക്കയില്‍, അലി തങ്ങള്‍ പാലേരി, ഹനീഫ കക്കാട്ട്, പി.സി മുഹമ്മദ് സിറാജ്, ആര്.കെ മുഹമ്മദ്, ജൗഹര്‍ പാലേരി, സിറാജ് മാസ്റ്റര്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."