വാഗ്ദാനം ചെയ്തപോലെയല്ല ജി.എസ്.ടി നടപ്പിലാക്കിയതെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വാഗ്ദാനം ചെയ്ത രൂപത്തിലല്ല ജി.എസ്.ടി നടപ്പിലാക്കിയതെന്ന് കോണ്‍ഗ്രസ്. രാജ്യത്ത് ജി.എസ്.ടി നടപ്പിലാക്കിയതിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. കഴിഞ്ഞവര്‍ഷം ജൂലൈ ഒന്നിനാണ് രാജ്യത്ത് ഏകീകൃത നികുതി സംവിധാനമെന്ന നിലയ്ക്ക് ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പിലാക്കിയത്.
ജി.എസ്.ടിയുടെ അപാകതകള്‍ ചൂണ്ടിക്കാട്ടി പോസ്റ്റ് ചെയ്ത ട്വീറ്റ് പരമ്പരകളിലാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു- ടേണ്‍ അടിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. മോശമായ നിര്‍വ്വഹണവും ബുദ്ധിമുട്ടുന്ന രീതിയും കാരണം സമ്പദ്ഘടനയില്‍ ജി.എസ്.ടി പരാജയപ്പെട്ടിരിക്കുകയാണ്. എന്നാല്‍, മോദി ഇതേപ്പറ്റി സ്വാഭിമാനം കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
The GST is one of PM Modi's U-Turns. The shoddily implemented and over complicated GST has failed the economy. Despite this, PM Modi continues to gloat about it. #FailedGST pic.twitter.com/xVzyqY9vqG
— Congress (@INCIndia) July 1, 2018
ജി.എസ്.ടി അവതരിപ്പിക്കുന്ന സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പലചരക്ക് സാധനങ്ങളുടെ വില ഇതുവരെ കുറഞ്ഞിട്ടില്ലെന്ന് 63 ശതമാനം പേരും പറയുന്നു. റസ്റ്റോറന്റുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് വില കുറഞ്ഞിട്ടില്ലെന്ന് 57 ശതമാനം ആളുകളും പറയുന്നു. എന്നിട്ടും ഇതിനെ വിജയമാണെന്നാണെന്ന് എങ്ങനെ വിളിക്കാനാവുമെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."