വിധി തളര്‍ത്തിയിട്ടും മനസ്സ് തളരാതെ ഇരുപത്തിമൂന്നു വര്‍ഷം
ചെറുപുഴ: വിധിയുടെ ക്രൂരതയില്‍ ശരീരം തളര്‍ന്നുപോയിട്ടും മനസ് തളരാതെ ഇരുപത്തിമൂന്നു വര്‍ഷം ജീവിതം തള്ളിനീക്കിയ വയോധികന്‍ അധികൃതരുടെ അവഗണനയില്‍ തേങ്ങുന്നു.
ചെറുപുഴയ്ക്കടുത്ത് ഇടവരമ്പ് കൂമ്പന്‍ കുന്നിലെ കോഡൂര്‍ രാഘവന്‍ എന്ന എഴുപത്തിരണ്ടുകാരനാണ് തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് നട്ടെല്ലു തകര്‍ന്ന് കിടപ്പിലായത്. അന്നു മുതല്‍ ഇന്നുവരെ ഭാര്യയുടെയും വികലാംഗയായ മകളുടെയും പരിചരണയില്‍ കഴിയുന്ന ഇദ്ദേഹത്തിന് നല്ലൊരു വീടു പോലുമില്ല.
സര്‍ക്കാരില്‍ നിന്ന് സഹായമായി ലഭിച്ച വീല്‍ചെയര്‍ ഇദ്ദേഹം കിടക്കുന്ന മുറിയിലേക്ക് പോലും കടക്കില്ല. അത് മടക്കി തുണി വച്ചുകെട്ടി ചെറുതാക്കിയിട്ടാണിദ്ദേഹം മുറിക്ക് പുറത്തിറക്കുന്നത്. രാഘവേട്ടന്‍ ആശുപത്രിയില്‍ പോകുന്ന അവസ്ഥ കേട്ടാല്‍ ആരുടെയും കരളലിയും. കിടപ്പിലായ രാഘവേട്ടനെ കസേരയിലിരുത്തി ഒരു കിലോമീറ്ററോളം എടുത്തു കൊണ്ടു വേണം വാഹനത്തില്‍ കയറ്റാന്‍. ചിതലരിച്ച് ഏതു സമയവും നിലംപൊത്താവുന്ന വീട്ടില്‍ രണ്ടു പതിറ്റാണ്ട് ദുരിതങ്ങളെല്ലാം സഹിച്ചും വേദന കടിച്ചമര്‍ത്തിയും തള്ളിനീക്കിയ ഈ കുടുംബം ഇന്നല്ലെങ്കില്‍ നാളെ അധികൃതര്‍ കണ്‍തുറക്കുമെന്നുള്ള പ്രത്യാശയിലായിരുന്നു കഴിച്ചുകൂട്ടിയിരുന്നത്.
ആവശ്യങ്ങള്‍ക്കെല്ലാം ഒരുകൈ സഹായത്തിന് നാട്ടുകാര്‍ ഓടിയെത്താറുണ്ടെങ്കിലും അധികൃതര്‍ മാത്രം കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പരാതി. ചോര്‍ന്നൊലിക്കാത്ത ഒരു വീടും ആ ശുപത്രിയില്‍ പോകാന്‍ വീടിനു മുന്‍പിലെ പഞ്ചായത്ത് റോഡും നന്നാക്കികിട്ടിയാല്‍ മതിയെന്ന് രാഘവേട്ടന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."