യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് പണംതട്ടാന്‍ ശ്രമം: യുവാവ് റിമാന്‍ഡില്‍
മുക്കം: യുവതിയെ പീഡിപ്പിച്ചതിനു ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ മാവൂര്‍ താത്തൂരിലെ തേക്കുംതോട്ടത്തില്‍ സ്വദേശി ജംഷാദിനെയാണ് (31) മുക്കം പൊലിസ് അറസ്റ്റ് ചെയ്തത്.
ചേന്ദമംഗല്ലൂര്‍ സ്വദേശിയായ യുവതി നല്കിയ പരാതിയിലാണ് അറസ്റ്റ്. യുവതിയുടെ കുടുംബ സുഹൃത്തായ ജംഷാദ് യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നു കാണിച്ച് കഴിഞ്ഞ ആഴ്ചയാണ് യുവതി താമരശേരി ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്.
ആദ്യം പീഡനത്തിനിരയാക്കിയ ശേഷം അതിന്റെ ഫോട്ടോയും വിഡിയോയും കാണിച്ച് വീണ്ടും പീഡിപ്പിക്കുകയും അത് കാമറയില്‍ പകര്‍ത്തുകയും ചെയ്തെന്നും അതിനുശേഷം ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.
താമരശേരി ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് മുക്കം പൊലിസ് യുവാവിനെ അറസ്റ്റു ചെയ്തത്. ഇതിനിടയില്‍ പൊലിസിന്റെ കണ്ണുവെട്ടിച്ച് നാടകീയമായി സ്റ്റേഷനില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരും പൊലിസും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ജംഷാദിനെ റിമാന്‍ഡ് ചെയ്തു.
അതേസമയം, പണമിടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന വാദവുമായി യുവാവിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."