കൊല്ലത്തും പാലക്കാടും കോതമംഗലത്തുമായി എട്ടുപേര്‍ക്ക് സൂര്യാതപമേറ്റു
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് മാത്രം മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റു. ഷൊര്‍ണ്ണൂര്‍, നന്ദിയോട്, കണ്ണാടി എന്നീ സ്ഥലങ്ങളിലുള്ളവരാണ് സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. കൊല്ലത്ത് നാലുപേര്‍ക്കും കോതമംഗലത്ത് ഒരു സ്ത്രീക്കും സൂര്യാതപമേറ്റു. പുനലൂരില്‍ വിജയന്,ഷീജ, സീബത്ത്, കോതമംഗലത്ത് ഖദീജ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
പാലക്കാട്ടെ ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില 41 ഡിഗ്രീ സെല്‍ഷ്യസാണ്. പുനലൂരില്‍ ഒരാള്‍ക്കും ഇന്നു സൂരാഘാതമേറ്റു. ഭരണിക്കാവ് സ്വദേശി സച്ചിനാണ് സൂര്യാതപമേറ്റ് ചികിത്സതേടിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂടു കൂടിയ സ്ഥലം ഇപ്പോള്‍ പാലക്കാടായി മാറിയിട്ടുണ്ട്. ഈ മാസം തന്നെ രണ്ടാം തവണയാണ് ഇവിടെ ചൂട് രാവിലെ തന്നെ 41ഡിഗ്രിയിലെത്തുന്നത്.
് ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പത്ത് സ്ഥലങ്ങളില്‍ ഒന്നായാണ് പാലാക്കാടിനെ എണ്ണുന്നത്. കേരളത്തില്‍ രണ്ടാം സ്ഥാനം പുനലൂരിലാണ്. 39.5 ഡിഗ്രി സെല്‍ഷ്യസാണ് പുനലൂരില്‍ ഇന്നനുഭവപ്പെട്ട ചൂട്.
വരും ദിവസങ്ങളില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലാണ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 41.5.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."