HOME
DETAILS

പ്രസക്തിയേറുന്നു കേരളാ ബാങ്കിന്; പ്രതീക്ഷയര്‍പ്പിച്ച് സാധാരണക്കാര്‍

  
backup
April 17 2017 | 01:04 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%ac

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കേരളാ ബാങ്ക് സാധാരണക്കാരന് ഏറെ ഗുണകരമാകുമെന്ന് വിലയിരുത്തല്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ചതോടെ ആഗോള ബാങ്ക് ഭീമനായി വളര്‍ന്ന എസ്.ബി.ഐ സേവനങ്ങള്‍ക്ക് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച സാഹചര്യത്തിലാണിത്. നിശ്ചിത തവണയിലധികം എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചാലും അക്കൗണ്ടില്‍ മൂന്നുപ്രാവശ്യത്തില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാലുമെല്ലാം സര്‍വിസ് ചാര്‍ജും സേവന നികുതിയും നല്‍കണമെന്നാണ് ചട്ടം.


ഗ്രാമങ്ങളില്‍ ആയിരം രൂപയും ഇടത്തരം നഗരങ്ങളില്‍ മൂവായിരം രൂപയും മെട്രോ നഗരങ്ങളില്‍ അയ്യായിരം രൂപയും മിനിമം ബാലന്‍സ് വേണമെന്ന നിബന്ധനയാണ് സാധാരണക്കാരെ വെട്ടിലാക്കിയിരിക്കുന്നത്.
വിവിധ സാമൂഹിക പെന്‍ഷനുകളുടെ വിതരണം ബാങ്ക് അക്കൗണ്ട് വഴിയാക്കിയതിനാലും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഗ്യാസിന്റെ സബ്‌സിഡി വിതരണം ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ട് വഴിയാക്കിയതിനാലും ജോലിയും വരുമാനവുമില്ലാത്തവരടക്കമുള്ള സാധാരണക്കാര്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ നിര്‍ബന്ധിതരായിരുന്നു.


കേരളത്തില്‍ ഒട്ടുമിക്ക പ്രദേശങ്ങളും ഇടത്തരം നഗരമെന്ന പരിധിയില്‍ വരുന്നതിനാല്‍ ഭൂരിഭാഗം പ്രദേശങ്ങളിലും മിനിമം ബാലന്‍സ് മൂവായിരം രൂപ വേണമെന്ന് ബാങ്ക് ജീവനക്കാര്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഇക്കുറി വിഷുവിന് മുന്നോടിയായി സാമൂഹിക പെന്‍ഷന്‍ കുടിശ്ശിക അക്കൗണ്ടുകളില്‍ നിക്ഷേപിച്ചപ്പോള്‍ ഈ മിനിമം ബാലന്‍സ് കഴിച്ചാണ് പലര്‍ക്കും തുക കിട്ടിയതും. ഇതോടെ, പെന്‍ഷന്‍കാരുടെ വിഷുവും ഈസ്റ്ററുമെല്ലാം നിറം മങ്ങി.


സാധാരണക്കാര്‍ക്ക് ഗുണമാകുന്ന വിധത്തില്‍ കേരളാ ബാങ്ക് നടപ്പാക്കിയാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ പ്രസക്തി ഏറെയാണെന്നാണ് വിലയിരുത്തല്‍. കേരളാ ബാങ്ക് ഉടന്‍ സ്ഥാപിക്കുമെന്നതിന് നിയമ, സാങ്കേതിക വശങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ധനമന്ത്രി ടി.എം തോമസ് ഐസക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തോടെ ആഗോളതലത്തില്‍ 50 വന്‍കിട ബാങ്കുകളില്‍ ഒന്നായി മാറിയ എസ്.ബി.ഐയില്‍ സാധാരണക്കാരുടെ താല്‍പ്പര്യം എത്രമാത്രം സംരക്ഷിക്കപ്പെടുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. പല ബാങ്കുകളും മൊത്തം വായ്പയില്‍ 15 ശതമാനം മാത്രമാണ് കാര്‍ഷിക വായ്പയ്ക്ക് നീക്കിവയ്ക്കുന്നത്. പല ബാങ്കുകളും വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ നിരസിക്കുന്നുമുണ്ട്.
കേരളാ ബാങ്ക് നിലവില്‍ വരികയും കാര്‍ഷിക വായ്പ 40 ശതമാനമായി ഉയര്‍ത്തുകയും വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടെയുള്ളവക്ക് മുന്‍ഗണന നല്‍കുകയും ചെയ്താല്‍ സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക് എന്ന പദവിയിലേക്ക് അതിവേഗം എത്താനാകും.


മാത്രമല്ല, മിനിമം ബാലന്‍സ്, സര്‍വിസ് ചാര്‍ജ് എന്നിവയില്‍ ജനപക്ഷ സമീപനം സ്വീകരിച്ചാല്‍ മറ്റ് ബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ ഇടപാടുകാരെ ആകര്‍ഷിക്കാനുമാവും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  5 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  11 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  20 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  44 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 hours ago