കറുത്ത വര്‍ഗക്കാരുടെ ജീവിതം വിഷയമാണെന്ന് പോസ്റ്റ് ഇടുന്നതിന് മുന്‍പ് സ്വന്തം ഉള്ളിലെ വംശവെറിയും ഇസ്ലാമോഫോബിയയും പരിശോധിക്കണം: റിമ കല്ലിങ്കല്‍
തിരുവനന്തപുരം: ഗര്‍ഭിണിയായ ആന സ്ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച മരിച്ച സംഭവത്തില്‍ മലപ്പുറം ജില്ലയെ കേന്ദ്രീകരിച്ച് നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് നടി റിമ കല്ലിങ്കല്‍. ഒരു ജില്ല മുഴുവനും അവിടെയുള്ള മുസ്ലിംകളും ഒരു സംഭവത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ വിദ്വേഷ പ്രചരണമാണ് അതിന് പിന്നിലെന്ന് വ്യക്തമാണെന്ന് റിമ ഫേസ് ബുക്കില്‍ കുറിച്ചു.
കാട്ടുപന്നിക്ക് വച്ച കെണിയാണ് ആന കടിച്ചത്.ആ സംഭവം നടന്നത് മണ്ണാര്‍ക്കാടാണ്. ദക്ഷിണേന്ത്യക്കാര്‍ മുഴുവന്‍ മദ്രാസികള്‍ ആണെന്ന് കരുതുന്ന ഉത്തരേന്ത്യക്കാര്‍ക്ക് മണ്ണാര്‍ക്കാടും മലപ്പുറവും മാറിപ്പോയേക്കാം. പക്ഷേ ഒരു ജില്ല മുഴുവനും അവിടുത്തെ മുസ്ലിംകളായ ആളുകളും ഒരു സംഭവത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ വിദ്വേഷ പ്രചരണമാണ് അതിന് പിന്നിലെന്ന് വ്യക്തമാണ്. കറുത്ത വര്‍ഗക്കാരുടെ ജീവിതം വിഷയമാണെന്ന് പോസ്റ്റ് ഇടുന്നതിന് മുമ്പ് നമുക്ക് സ്വന്തം ഉള്ളിലെ വംശവെറിയും ഇസ്ലാമോഫോബിയയും പരിശോധിച്ചാല്‍ നന്നായിരിക്കും. റിമ കുറിച്ചു.
https://www.facebook.com/RimaKallingalOfficial/posts/2913989662049584?__xts__[0]=68.ARD9YKo42WNVDYwGdFAYRdjUnp0j2InPbJTfUy3LLZdSA5PlvCb8Rs1k705NhNdvoXCTEtudsfVMJMv30HNeAcSkUipjBEfYiQlmdKJ9_kG9j8ysFFJe4Q86qQBXUmoIL-HU4h777OlVMjJxHG-zSH9iMv04RexSqqxXKbipbZfONWwuFMAgjz-TKcQGYvn1-LK9Y-0gvXEs95dserQASXGmJHyPp5T5peoAmWey8V-AwA2S5YSVIXUEH6m2v1ScheU0jlbaQ6qguVoHk9wvUTf4UDYqir63bthBc4JiQReO6z4uJeFhpeTlraqRRgukEiz-3ahrYOGDdr7X6GsZQ2j7lw&__tn__=-R
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."