HOME
DETAILS
MAL
പെരുമാറ്റച്ചട്ടം: പരോള്‍ നിഷേധിക്കുന്നത് പരിശോധിക്കും
backup
March 25 2019 | 19:03 PM
തിരുവനന്തപുരം: ഉറ്റബന്ധുക്കള്‍ മരിച്ചാല്‍പ്പോലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ പരോള്‍ നിഷേധിക്കുന്നത് പരിശോധിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ പരിശോധനക്കെത്തിയതായിരുന്നു കമ്മിഷന് അധ്യക്ഷന്‍. ജയില്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്തിട്ടും പരോള്‍ ലഭിക്കാത്തവര്‍ കമ്മിഷന് മുന്നില്‍ പരാതിയുമായെത്തി. ഇരുന്നൂറോളം തടവുകാരുമായി കമ്മിഷന് നേരിട്ട് സംസാരിച്ചു. ജയില്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് തടവുകാരുമായി കമ്മിഷന് അധ്യക്ഷന്‍ സംസാരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."