ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിച്ചാല്‍ ക്രിമിനല്‍ കേസെടുക്കണം: ഹൈക്കോടതി
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി.
സംസ്ഥാനത്ത് ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരേ അതത് പ്രദേശത്തെ എസ്.എച്ച്.ഒമാര്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്നാണ് കോടതിയുടെ നിര്‍ദേശം.
ഫ്ളക്സ് സ്ഥാപിച്ചവരില്‍ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കണമെന്നും കോടതി വ്യക്തമാക്കി. പിടിച്ചെടുക്കുന്ന ബോര്‍ഡുകള്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടിയിടാതെ ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തന്നെ തിരിച്ചുനല്‍കണം.
ഇത് പരിസ്ഥിതിക്ക് ദോഷമില്ലാത്ത നിലയില്‍ നശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നടപടികളെടുത്തില്ലെങ്കില്‍ ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാകുമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."