HOME
DETAILS

ഇടതിനെ 'തൊട്ടാല്‍' പടിക്കുപുറത്ത്

  
backup
March 25 2019 | 19:03 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 


#യു.എച്ച് സിദ്ദീഖ്


ആലപ്പുഴ: ഇടതിനോടും പ്രത്യേകിച്ച് സി.പി.എമ്മിനോടും സമദൂരമില്ലെന്ന് വ്യക്തമാക്കി എന്‍.എസ്.എസ്. ഇടതുപക്ഷത്തെ തൊടുന്ന എന്‍.എസ്.എസ് നേതാക്കളുടെ സ്ഥാനം സമുദായത്തിന് പുറത്തെന്ന വ്യക്തമായ മുന്നറിയിപ്പ് നല്‍കി നേതൃത്വം.
മാവേലിക്കരയിലെ ഇടതുസ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കിയ താലൂക്ക് യൂനിയന്‍ പിരിച്ചുവിട്ടു അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതിലൂടെ ഒരു ഒത്തുതീര്‍പ്പിനും തങ്ങളില്ലെന്ന നിലപാടിനൊപ്പം എല്‍.ഡി.എഫിനോട് ചേരാന്‍ ആഗ്രഹിക്കുന്ന നായര്‍ സര്‍വിസ് സൊസൈറ്റി നേതാക്കള്‍ക്കുള്ള മുന്നറിയിപ്പുമാണ് എന്‍.എസ്.എസ് നല്‍കിയിരിക്കുന്നത്.
സമദൂരമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ച എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വിശ്വാസത്തിന് എതിരായി നിന്നവര്‍ക്കെതിരേ ജനം വിധി എഴുതുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.
ജയപരാജയം വിലയിരുത്തി യു.ഡി.എഫിനും ബി.ജെ.പിക്കും അനുകൂല സമീപനം സ്വീകരിക്കാനാണ് കരയോഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.


തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബി.ജെ.പിക്കും മറ്റു മണ്ഡലങ്ങളില്‍ യു.ഡി.എഫിനും അനുകൂലമായ നിലപാട് സ്വീകരിക്കാനാണ് എന്‍.എസ്.എസ് നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ഇടതുമുന്നണിക്കെതിരേ ശക്തമായ നിലപാടിലാണ് എന്‍.എസ്.എസ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സമവായത്തിന് ശ്രമം നടത്തിയിരുന്നെങ്കിലും വഴങ്ങാന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ തയാറായിരുന്നില്ല.


ശബരിമല വിഷയത്തിനുപുറമെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുന്നില്‍ നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും നടത്തിയ നീക്കങ്ങളും എന്‍.എസ്.എസിനെ കൂടുതല്‍ പ്രകോപിതരാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി ഒരു തരത്തിലുള്ള സമവായത്തിനും തയാറല്ലെന്ന സന്ദേശമാണ് മാവേലിക്കര എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ പിരിച്ചുവിട്ടതിലൂടെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇടതു സ്ഥാനാര്‍ഥികളുടെ പരാജയം ഉറപ്പാക്കാനുള്ള എല്ലാ സാഹചര്യവും ഉപയോഗപ്പെടുത്താനാണ് എന്‍.എസ്.എസ് നീക്കം.


ചിറ്റയം ഗോപകുമാറിന് മാവേലിക്കര എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ ഓഫിസില്‍ നേതൃത്വം കഴിഞ്ഞ ദിവസമാണ് സ്വീകരണം നല്‍കിയത്.


15 അംഗ കമ്മിറ്റിയിലെ പ്രസിഡന്റ് ഒഴികെയുള്ള ഭാരവാഹികളെ പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായണ് രാജി എഴുതിവാങ്ങിയത്. നേതൃത്വത്തിന്റെ വാക്കിന് വില കല്‍പ്പിക്കാതെ ഇടത് സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കിയ നടപടിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിരിച്ചുവിടല്‍.
പകരം അഞ്ചംഗ അഡ്‌ഹോക് കമ്മിറ്റിയെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയാണ്. പത്തനാപുരം എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ പ്രസിഡന്റായ ആര്‍. ബാലകൃഷ്ണപിള്ളക്കെതിരേ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരും നേതൃത്വവും എന്തുനിലപാട് സ്വീകരിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.
എന്‍.എസ്.എസ് നിലപാടിന് വിരുദ്ധ സമീപനമാണ് ബാലകൃഷ്ണപിള്ള ശബരിമല വിഷയത്തില്‍ സ്വീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  21 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  21 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  21 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  21 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  21 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  21 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  21 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  21 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  21 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  21 days ago