ഡെങ്കിപ്പനി പടരുന്നു; ജാഗ്രതയോടെ ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ മഴയും കൂടി എത്തിയതോടെ ഡെങ്കിപ്പനിക്കെതിരേ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്.
പല സ്ഥലത്തും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതിലാണിത്. ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചു. ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നോ പ്രതിരോധ കുത്തിവയ്പുകളോ ഇല്ല. രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗം.
ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കു വൈറസ് മൂലമുണ്ടാകുന്ന രോഗമാണിത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.
ഡെങ്കി ബാധിക്കുന്ന ആള്‍ക്ക് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് പെട്ടന്ന് കുറഞ്ഞ് മരണത്തിലേക്ക് നീങ്ങും എന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
രോഗലക്ഷണങ്ങള്‍
ി മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കും.
ി ലക്ഷണങ്ങള്‍ സാധാരണ വൈറല്‍പനി പോലെ.
ി പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം.
ിആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും.
ി അതിശക്തമായ നടുവേദന, കണ്ണിനു പിറകില്‍ വേദന എന്നിവയും ലക്ഷണങ്ങളാണ്.
ി നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്ത് അങ്ങിങ്ങായി ചുവന്നുതുടുത്ത പാടുകള്‍ കാണാന്‍ സാധ്യതയുണ്ട്.
പനിയുടെ രഹസ്യം കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനം കൊവിഡിനു പിന്നാലെ ഓടുമ്പോള്‍ ഓരോ ദിവസവും പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടുന്നു. ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചു. സാധാരണ പനി ബാധിച്ച് മരിച്ചവര്‍ 17 പേര്‍.
എട്ടു വര്‍ഷത്തിനിടെ സാധാരണ പനി അപഹരിച്ചത് 314 പേരുടെ ജീവനുകളാണ്. ഈ വര്‍ഷം ഇതുവരെ 6,87,540 പേര്‍ക്കാണ് സംസ്ഥാനത്ത് പനി ബാധിച്ചത്. 1,203 പേര്‍ക്ക് ഡെങ്കിപ്പനിയുണ്ടായി. സംസ്ഥാനത്ത് ഓരോ വര്‍ഷവും പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.
പനി മരണത്തിന്റെ രഹസ്യം കണ്ടെത്തുന്നതിനും പ്രതിരോധ പദ്ധതി തയാറാക്കുന്നതിനും 2018ല്‍ ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിക്ക് പോലും അജ്ഞാതനായ കൊലയാളിയുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇപ്പോള്‍ പനിയും ജലദോശവുമായി വരുന്നവര്‍ക്ക് സംശയമുണ്ടെങ്കില്‍ കൊവിഡ് ടെസ്റ്റ് നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം.
പനിയുടെ ഉറവിടം കണ്ടെത്താന്‍ മെഡിക്കല്‍ ഓട്ടോപ്‌സി പരീക്ഷിച്ചാലോ എന്ന ആലോചനയും ആരോഗ്യ വകുപ്പിനുണ്ടായിരുന്നു. ഈ രീതിയും തുടര്‍ന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."